ആസ്ത്മ ഭേദമാക്കാന്‍ കഴിയില്ല. പക്ഷേ, അത് നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും കൂടാതെ എക്സസര്‍ബേഷന്‍സ് (Exacerbations) എന്നറിയപ്പെടുന്ന ആസ്ത്മ ആക്രമണങ്ങളെ (Asthma attack) പ്രതിരോധിക്കാനും സാധിക്കും. ആസ്ത്മ പരിചരണത്തില്‍ നിരവധി ന്യൂനതകള്‍ ഉണ്ട്. അത് മറികടക്കാനും ആസ്ത്മ ചികിത്സയുടെ ചെലവ് വര്ധനയ്ക്കെ തിരെയും ഇടപെടലുകള്‍ ആവശ്യമാണ്.
ലോകത്താകമാനം 760 ദശലക്ഷം ആളുകളെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ലോകമെമ്പാടും 4,50,000 ആളുകൾ ഈ രോഗം മൂലം മരണമടയുന്നു. ഇതില്‍ മിക്കതും പ്രതിരോധ വിധേയമാണെന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം. ആസ്ത്മ രോഗത്തപ്പറ്റിയുള്ള അറിവ് രോഗനിയന്ത്രണത്തിന് സഹായിക്കുന്നു. ഏതു ഘട്ടത്തിലാണ് വൈദ്യസഹായം തേടേണ്ടതെന്ന അവബോധം, ഇന്‍ഹേലറുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം, കൃത്യമായി മരുന്നുകള്‍ കഴിക്കുന്നതിന്റെ ആവശ്യകത
എന്നിവയും പ്രധാനമാണ്.
എന്താണ് ആസ്ത്മ ?
പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങള്‍ മൂലം പെട്ടെന്ന് അസ്വസ്ഥമാകുന്ന വ്യക്തികളില്‍ ശ്വാസനാളത്തിന്റെ സങ്കോചം മൂലം ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടുണ്ടാക്കുന്നു. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്നമായി മാറുന്നു. ഇതാണ് ആസ്ത്മ. ജനിതക ഘടകങ്ങളും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള പരസ്പര ബന്ധമാണ് ആസ്ത്മയ്ക്ക് കാരണം.
പ്രേരക ഘടകങ്ങള്‍
· പൊടി (പരിസ്ഥിതി)
· വീടിനുള്ളിലെ പൊടി
· വീട്ടിലെ ചെറു പ്രാണികള്‍
· പൂമ്പൊടികള്‍
· പ്രാണികള്‍
· പക്ഷികളുടെ വിസര്‍ജ്ജനം
· ഫംഗസ് ·
പ്രതികൂലമായ തീവ്രമായ
താപനില
· ചിരി · വികാരങ്ങള്‍
· വ്യായാമം
·ചില മരുന്നുകള്‍
ആസ്ത്മയുടെ ലക്ഷണങ്ങള്‍
· കഷ്ടപ്പെട്ട് ശ്വാസോച്ഛ്വാസം ചെയ്യുക
· നെഞ്ച് ഇറുകുന്ന അവസ്ഥ
· രാത്രിയില്‍ ചുമ
· ശ്വാസം മുട്ടല്‍
(തുടരും)
വിവരങ്ങൾ
ഡോ.സോഫിയ സലിം മാലിക്, സീനിയർ കൺസൾട്ടന്റ്- പൾമോണളജിസ്റ്റ്, അലർജി, ഇമ്യൂണോളജി & സ്ലീപ് കൺസൾട്ടന്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം