കോഴിക്കോട് : ദുരൂഹസാഹചര്യത്തില്‍ മരിച്ച അഞ്ചുവയസുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്-സമീറ ദമ്പതികളുടെ മകള്‍ ആയിഷ റെനയാണ് മരിച്ചത്. സംഭവത്തില്‍ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ആയിശയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീറയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ആയിഷ മരിക്കുമ്പോള്‍ സമീറയും 10 വയസുള്ള കുട്ടിയും സമീറയുടെ ഉമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
കഴുത്തില്‍ ഷാള്‍ കൊണ്ടു മുറിക്കി കൊലപ്പെടുത്തിയതാവാമെന്നാണ് പോലീസിന്റെ നിഗമനം.ആയിഷയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്നു മരണകാരണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
ചികിത്സയിലുള്ള സമീറയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങുക.ബുധനാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്.
വീട്ടില്‍നിന്നു ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആയിഷയുടെ കഴുത്തില്‍ ഷാള്‍ മുറുകിയതിന്റെ പാടുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.