പലപ്പോഴും ആൺകുട്ടിയായി ജനിച്ചാൽ മതിയെന്ന് തോന്നിയിട്ടുണ്ട്. ആൺകുട്ടിയായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല അത്.
ഞാൻ ജനിച്ച് വളർന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിൽ അല്ല. സാറയെ പോലെ (മൈക്കിലെ കഥാപാത്രം) എനിക്കും ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
അത് അവർക്ക് സമൂഹത്തിൽ കിട്ടുന്ന പ്രിവിലേജും സ്വാതന്ത്ര്യവും കൊണ്ടാണ്. അങ്ങനെ ആരെങ്കിലും തരേണ്ടതല്ല സ്വാതന്ത്ര്യം.
പക്ഷെ ഒരു പെൺകുട്ടി രാത്രിയിൽ പുറത്തിറങ്ങിയാൽ ഉള്ള നോട്ടങ്ങൾ ഉണ്ടല്ലോ, അത് നമ്മളെ തന്നെ ചങ്ങലയിടുന്നതല്ലേ.
സൊസൈറ്റിയിൽ നിന്ന് വരുന്ന റെസ്പോൺസ് കൊണ്ടാണത്. മൈക്ക് എന്ന സിനിമയിലൂടെ അത്തരം കാര്യങ്ങൾ ആൾക്കാരിലേക്ക് എത്തിക്കും. -അനശ്വര രാജൻ