പത്തനംതിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കവിയൂര്‍ ആഞ്ഞിലിത്താനത്താണ് സംഭവം.
മരച്ചീനി കൃഷി ചെയ്യുന്ന പറമ്പിലാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പുലർച്ചെ അഞ്ചരയ്ക്ക് കുഞ്ഞിന്റെ കരച്ചില് കേട്ട പ്രദേശവാസികള്‍ തിരുവല്ല പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.