കൊല്ലം: മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊട്ടാരക്കര വാളകം ബഥനി കോണ്‍വന്റിന് മുന്നിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. വാളകത്ത്
കുഞ്ഞിന്റെ കരച്ചില് കേട്ടെത്തിയ ആളുകള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.15ന് മുഖംമൂടി ധരിച്ചയാളാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പോലീസ് കണ്ടെത്തി.
തെരുവുനായ ശല്യം രൂക്ഷമായ പ്രദേശമാണിത്. രാത്രി മുഴുവന്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ കിടന്നിട്ടും കുഞ്ഞിന് അപകടമൊന്നും സംഭവിക്കാതിരുന്നത് ആശ്വാസമാണെന്ന് പോലീസ് അറിയിച്ചു.
കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.