കുതിച്ചുപായാൻ പുണ്ടോ അബാത്ത്

Punto
ഫി​യ​റ്റി​ന്‍റെ കാ​റു​ക​ളോ​ട് ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ൾ​ക്ക് പ്ര​ത്യേ​ക പ്രി​യ​മാ​ണ്. ഫി​യ​റ്റി​ന്‍റെ ലി​നി​യ, പു​ണ്ടോ തു​ട​ങ്ങി​യ കാ​റു​ക​ൾ​ക്ക് അ​ടു​ത്ത​കാ​ല​ത്ത് ല​ഭി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന സ്വീ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫി​യ​റ്റി​ൽനി​ന്നൊ​രു സ്പോ​ർ​ട്സ് കാ​ർ വ​രു​ന്ന​ത്. രൂ​പ​ത്തി​ൽ പു​ണ്ടോ, സ്റ്റൈ​ലി​ലും പെ​ർ​ഫോ​മ​ൻ​സി​ലും മു​ന്തി​യ സ്പോ​ർ​ട്സ് കാ​റു​ക​ൾ​ക്കു സ​മം- ഇ​താ​ണ് ഫി​യ​റ്റി​ന്‍റെ അ​ബാ​ത്ത്. ഫി​യ​റ്റി​ന്‍റെ സ്പോ​ർ​ട്സ് എ​ഡി​ഷ​ൻ മോ​ഡ​ലാ​യ അ​ബാ​ത്തി​ന്‍റെ ടെ​സ്റ്റ് ഡ്രൈ​വ് റി​പ്പോ​ർ​ട്ടി​ലേ​ക്ക്…

പു​റം​മോ​ടി: പു​ണ്ടോ​യു​ടെ രൂ​പ​മു​ണ്ടെ​ന്നു​ള്ള​തു മാ​ത്ര​മാ​ണ് അ​ബാ​ത്ത് ഫി​യ​റ്റി​ന്‍റെ സൃ​ഷ്ടി​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള ഏ​ക മാ​ർ​ഗം. ലോ​ഗോ​യി​ലും മു​ൻ​ഭാ​ഗ​ത്തെ അ​ല​ങ്കാ​രപ്പ​ണി​ക​ളി​ലു​മെ​ല്ലാം ഒ​രു സ്പോ​ർ​ട്ടി ഭാ​വം ന​ല്കാ​ൻ ക​ന്പ​നി​ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. ബ്ലാ​ക്ക്, വൈ​റ്റ് നി​റ​ങ്ങളിൽ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന അ​ബാ​ത്തി​ന് സൗ​ന്ദ​ര്യം പ​ക​രു​ന്ന​തി​നാ​യി ചു​വ​പ്പി​ന്‍റെ സാ​ന്നി​ധ്യവുമു ണ്ട്.

മു​ഖം പൂ​ർ​ണ​മാ​യും പു​ണ്ടോ​യു​ടേതാ​ണെ​ങ്കി​ലും ഗ്രി​ല്ലി​നു ചു​റ്റും ന​ല്കി​യി​രി​ക്കു​ന്ന ലൈ​നി​ൽ മാ​ത്ര​മാ​ണ് ക്രോ​മി​ന്‍റെ സാ​ന്നി​ധ്യ​ം. ബ​ംപറി​ന്‍റെ താ​ഴ്ഭാ​ഗ​ത്താ​യി ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ക്ലാ​ഡിം​ഗു​ക​ളു​ടെ മ​ധ്യ​ത്തി​ലാ​ണ് ഫോ​ഗ് ലാ​ന്പു​ക​ൾ. സ്പോ​ർ​ട്സ് ഭാ​വം ന​ല്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ലോ​ഗോ​യാ​ണ്. ഫി​യ​റ്റി​ന്‍റെ കാ​റു​ക​ളി​ൽ ഇ​ന്നു​വ​രെ ക​ണ്ട​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി തേ​ളി​ന്‍റെ ചി​ത്ര​മാ​ണ് ലോ​ഗോ​യി​ൽ ന​ല്കി​യി​രി​ക്കു​ന്ന​ത്.
അ​ലോ​യ് വീ​ലു​ക​ളാ​ണ് വ​ശ​ങ്ങ​ളി​ലെ ആ​ക​ർ​ഷ​ണം. സ്കോ​ർ​പി​യ​ൺ ഡി​സൈ​നി​ൽ ന​ല്കി​യി​രി​ക്കു​ന്ന 16 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ളും ഡോ​റി​ൽ അ​ബാ​ത്ത് എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന ഗ്രാ​ഫി​ക്സും ടേ​ണ്‍ ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ൾ ന​ല്കി​യി​രി​ക്കു​ന്ന ചു​വ​ന്ന റി​യ​ർ വ്യൂ ​മി​റ​റു​മാ​ണ് വ​ശ​ങ്ങ​ൾ​ക്ക് സ്പോ​ർ​ട്ടി ഭാ​വം പ​ക​രു​ന്ന​ത്.

പു​ണ്ടോ​യ്ക്കു സ​മ​മെ​ങ്കി​ലും പി​ന്നി​ൽ സ്പോ​ർ​ട്ടി ഭാ​വം ന​ല്കു​ന്ന​തി​നാ​യി ഗ്രാ​ഫി​ക്സു​ക​ൾ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നൊ​പ്പം ലോ​ഗാ​യും ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു. റൂ​ഫി​ലും ഗ്രാ​ഫി​ക്സി​നൊ​പ്പം അ​ബാ​ത്ത് എ​ന്ന് രേഖപ്പെടുത്തിയി​ട്ടു​ണ്ട്. മ​ൾ​ട്ടി ക​ള​ർ ബാ​ക്ക് സ്പോ​യി​ല​റും അ​ബാ​ത്തിന്‍റെ ആ​ക​ർ​ഷ​ണീ​യ​ത​യാ​ണ്.

ഉ​ൾ​വ​ശം: ഫി​യ​റ്റി​ന്‍റെ മ​റ്റു മോ​ഡ​ലു​ക​ളി​ൽ​നി​ന്നു മാ​റി ഫു​ൾ ബ്ലാ​ക്ക് ഇ​ന്‍റീ​രി​യ​റാ​ണു പു​തു​മ. കോ​ക്പി​റ്റ് ഡി​സൈ​നിം​ഗി​ൽ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന ക്യാ​ബി​നാ​ണ് അ​ബാ​ത്തി​ന്. ര​ണ്ട് സ്റ്റെ​പ്പാ​യി തി​രി​ച്ചി​രി​ക്കു​ന്ന സെ​ന്‍റ​ർ ക​ണ്‍സോ​ളി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റ് സി​സ്റ്റ​വും ഗി​യ​ർ ലി​വ​റി​നു സ​മാ​ന്ത​ര​മാ​യി ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ളിം​ഗ് യൂ​ണി​റ്റും ന​ല്കി​യി​ട്ടു​ണ്ട്. ഗി​യ​റി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​യി ഒാ​ക്സി​ല​റി, എ​സ്ഡി കാ​ർ​ഡ് എ​ന്നി​വ​യു​ടെ സ്ലോ​ട്ടു​ക​ളും ന​ല്കി​യി​രി​ക്കു​ന്നു.

പു​ണ്ടോ​യ്ക്കു സ​മാ​ന​മാ​യ ത്രീ ​സ്പോ​​ക്ക് സ്റ്റി​യ​റിം​ഗ് വീ​ലാ​ണ് അ​ബാ​ത്തി​നുമുള്ള​ത്. എ​ന്നാ​ൽ, ന​ടു​വി​ൽ സ്കോ​ർ​പി​യോൺ ലോ​ഗോ​യും ര​ണ്ടു സ്പോ​ർ​ക്കു​ക​ളി​ലാ​യി വോ​യി​സ് ക​മാ​ൻ​ഡ്, മ്യൂ​സി​ക് സി​സ്റ്റം തു​ട​ങ്ങി​യ​വ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സ്വി​ച്ചു​ക​ളുമുണ്ട്. ഐപ്ലേ, ആൻ​ഡ്രോ​യി​ഡ് തു​ട​ങ്ങി​യ ഒ​എ​സു​ക​ളു​മാ​യി ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റ് സി​സ്റ്റം ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യും. ഇ​തി​നു പു​റ​മേ ജി​പി​എ​സ്, കാ​മ​റ സ്ക്രീ​ൻ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും സി​സ്റ്റ​ത്തി​ൽ ന​ല്കി​യി​ട്ടു​ണ്ട്. ക്ല​ച്ച്, ആ​ക്സി​ലേ​റ്റ​ർ, ബ്രേ​ക്ക് പെ​ഡ​ലു​ക​ളി​ൽ അ​ബാ​ത്ത് ലോ​ഗോ ചി​ത്രീ​ക​രി​ച്ചി​രിക്കുന്നു.

സ്പീ​ഡ്, ആ​ർ​പി​എം, ഫ്യൂ​വ​ൽ, ടെം​പ​റേ​ച്ച​ർ എ​ന്നി​വയ്ക്കായി നാ​ല് അ​ന​ലോ​ഗ് മീ​റ്റ​റു​ക​ളു​ള്ള വ​ലി​യ സെ​ന്‍റ​ർ ക​ൺ​സോ​ളാ​ണ് അ​ബാ​ത്തി​ന്‍റേത്. ഇ​തി​നു പു​റ​മേ നി​ര​വ​ധി വി​വ​ര​ങ്ങ​ൾ ന​ല്കു​ന്ന ഡി​ജി​റ്റ​ൽ മീ​റ്റ​റും. വി​ശാ​ല​മാ​യ സീ​റ്റു​ക​ൾ​ക്കൊ​പ്പം വ​ലി​യ ലെ​ഗ് റൂ​മും പി​ൻ സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കാ​യി എ​സി വെ​ന്‍റു​ക​ളും അ​ബാ​ത്തി​ൽ സുസജ്ജം.

എ​ൻ​ജി​ൻ: 1.4 ലി​റ്റ​ർ ടി-​ജെ​റ്റ് പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് അ​ബാ​ത്തി​ന്‍റെ ശ​ക്തി. അ​ഞ്ച് സ്പീ​ഡ് ഗി​യ​ർ ബോ​ക്സി​ൽ 1368 സി​സി എ​ൻ​ജി​ൻ 145 പി​എ​സ് പ​വ​റും 212 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

സു​ര​ക്ഷ: നാ​ലു വീ​ലി​ലും ഡി​സ്ക് ബ്രേ​ക്ക്, എ​ബി​എ​സ്, ഇ​ബി​ഡി, ര​ണ്ട് എ​യ​ർ​ബാ​ഗ്, ഫ​യ​ർ പ്രി​വ​ൻ​ഷ​ൻ സി​സ്റ്റം തുടങ്ങിയവ അ​ബാ​ത്തി​ന്‍റെ സുരക്ഷാകവച ങ്ങളാണ്.

മൈ​ലേ​ജ്: 16.3 കി​ലോ​മീ​റ്റ​ർ.

വി​ല: 11.17 ല​ക്ഷം രൂ​പ (ഓ​ണ്‍ റോ​ഡ്).

വ​ലു​പ്പം: 3989 എം​എം നീ​ളം, 1687 എം​എം വീ​തി, 1505എം​എം ഉ​യ​ര​ത്തി​നു​മൊ​പ്പം 155 എം എം ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ്.

ടെ​സ്റ്റ് ഡ്രൈ​വ്: പി​നാ​ക്കി​ൾ മോ​ട്ടോ​ർ വ​ർ​ക്ക്സ് 8111995003

അജിത് ടോം

Related posts