അ​ഭ​യ കേ​സിൽ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

തി​രു​വ​ന​ന്ത​പു​രം: സി​സ്റ്റ​ര്‍ അ​ഭ​യ കൊ​ല​ക്കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. ഒ​ന്നാം പ്ര​തി ഫാ.​തോ​മ​സ് കോ​ട്ടൂ​രി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും ആ​റ​ര​ല​ക്ഷം രൂ​പ പി​ഴ​യും മൂ​ന്നാം പ്ര​തി സി​സ്റ്റ​ർ സെ​ഫി​ക്ക് ജീ​വ​പ​ര്യ​ന്ത​വും അ​ഞ്ച​ര ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു

. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി അ​ധി​കം ത​ട​വ് പ്ര​തി​ക​ൾ അ​നു​ഭ​വി​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി ജ​ഡ്ജി കെ.​സ​ന​ൽ​കു​മാ​റാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്.


ഫാ. ​തോ​മ​സ് കോ​ട്ടൂ​ർ, സി​സ്റ്റ​ർ സെ​ഫി എ​ന്നി​വ​ർ കേ​സി​ലെ ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളാ​ണ്. ഒ​ന്നാം പ്ര​തി ഫാ. ​തോ​മ​സ് കോ​ട്ടൂ​രി​നെ​തി​രെ കൊ​ല​ക്കു​റ്റം, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ, അ​തി​ക്ര​മി​ച്ചു ക​യ​റു​ക എ​ന്നീ കു​റ്റ​ങ്ങ​ളും മൂ​ന്നാം പ്ര​തി സി​സ്റ്റ​ർ സെ​ഫി​ക്കെ​തി​രെ കൊ​ല​ക്കു​റ്റം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞ​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി. സി​സ്റ്റ​ർ അ​ഭ​യ മ​രി​ച്ച് 28 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണു കേ​സി​ൽ വി​ധി വ​രു​ന്ന​ത്.

ര​ണ്ടാം പ്ര​തി ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ലി​നെ വി​ചാ​ര​ണ കൂ​ടാ​തെ നേ​ര​ത്തെ വെ​റു​തെ വി​ട്ടി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് മു​ൻ എ​സ്പി കെ.​ടി. മൈ​ക്കി​ളി​നെ നാ​ലാം പ്ര​തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും ഹൈ​ക്കോ​ട​തി പി​ന്നീ​ട് റ​ദ്ദാ​ക്കി​യി​രു​ന്നു.

കോ​ട്ട​യം ബി​സി​എം കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ പ്രീ​ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യും ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ലെ ക​ന്യാ​സ്ത്രീ​യു​മാ​യ സി​സ്റ്റ​ർ അ​ഭ​യ 1992 മാ​ർ​ച്ച് 27-നാ​ണു കോ​ട്ട​യം പ​യ​സ് ടെ​ൻ​ത് കോ​ണ്‍​വെ​ന്‍റി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച​ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

കോ​ട്ട​യം ജി​ല്ല​യി​ലെ അ​രീ​ക്ക​ര​യി​ൽ ഐ​ക്ക​ര​കു​ന്നി​ൽ തോ​മ​സി​ന്‍റെ​യും ലീ​ലാ​മ്മ​യു​ടെ​യും മ​ക​ളാ​ണ് അ​ഭ​യ. പിതാവ് തോ​മ​സും അ​മ്മ ലീ​ലാ​മ്മ​യും നാ​ലു വ​ർ​ഷം മു​ൻ​പ് മ​രി​ച്ചു.

ലോ​ക്ക​ൽ പോ​ലീ​സ് 17 ദി​വ​സ​വും ക്രൈം​ബ്രാ​ഞ്ച് ഒ​ൻ​പ​ത​ര മാ​സ​വും അ​ന്വേ​ഷി​ച്ച കേ​സി​ൽ 1993 ജ​നു​വ​രി 30ന് ​കോ​ട്ട​യം ആ​ർ​ഡി​ഒ കോ​ട​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു കൊ​ണ്ട് റി​പ്പോ​ർ​ട്ട് ന​ൽ​കി. ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം 1993 മാ​ർ​ച്ച് 29ന് ​കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു.

ഫാ.​തോ​മ​സ് കോ​ട്ടൂ​ർ, ഫാ.​ജോ​സ് പൂ​തൃ​ക്ക​യി​ൽ, സി​സ്റ്റ​ർ സെ​ഫി എ​ന്നി​വ​രെ 2008 ന​വം​ബ​ർ 19ന് ​അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പ്ര​തി​ക​ളാ​ക്കി 2009 ജൂ​ലൈ 17ന് ​സി​ബി​ഐ എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി.

Related posts

Leave a Comment