വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. മാർച്ച് പത്തിന് പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ ട്രംപ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസ് അവതാരകന് ജോർജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ചു പറഞ്ഞതിനെതിരേയായിരുന്നു പരാതി.
ഒത്തുതീർപ്പിന്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ ഒരുമില്ല്യൺ ഡോളറും എബിസി ന്യൂസ് നൽകും. മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996ലെ കേസിനെ മുന്‍നിര്‍ത്തിയത് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗക്കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.