തിരുവനന്തപുരം: മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെ വിജിലൻസ് അന്വേഷണം. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് അബ്ദുറബ്ബിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുളയറ സിഎസ്ഐ കോളജ് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം.
മുൻ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്, കേരള സർവകലശാല മുൻ വൈസ് ചാൻസലർ രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ പത്ത് പേർക്കെതിരെയാണ് അന്വേഷണം.