ഇതാണ് പ്രതിമ മനുഷ്യന്‍! ആറുമണിക്കൂര്‍ വീതം മുപ്പത്തിരണ്ട് വര്‍ഷം പ്രതിമയായ വ്യക്തി; കണ്ണുപോലും ചിമ്മാതെ നിന്ന നില്‍പ്പില്‍ നില്‍ക്കുന്ന അബ്ദുള്‍ അസീസ് അത്ഭുതമാവുന്നതിങ്ങനെ

ഇന്ത്യയിലെ ഒരു അത്ഭുത പ്രതിമ മനുഷ്യന്‍. ഈ പ്രതിമ മനുഷ്യനായ അന്‍പത്തിനാലുകാരന്‍ അബ്ദുല്‍ അസീസ് ആണ്. എല്ലാ ദിവസവും ആറുമണിക്കൂര്‍ അനങ്ങാതെ,ചിരിയ്ക്കാതെ പ്രതിമയായി നില്‍ക്കുകയാണ് ഇദ്ദേഹം. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ജോലിയും. ചെന്നൈയിലെ ഗോള്‍ഡന്‍ ബീച്ച് റിസോര്‍ട്ടില്‍ 1985 മുതല്‍ ഇദ്ദേഹം ഉണ്ട്. ആദ്യം സെക്യൂരിറ്റി ഗാര്‍ഡായിട്ടായിരുന്നു തുടക്കം. പിന്നീട് ഒരിക്കല്‍ കമ്പനിയുടെ ഉടമസ്ഥന്‍ ബക്കിംഗ് ഹാം പാലസ് കണ്ടിട്ട് വന്നപ്പോഴാണ് അവിടുത്തെപ്പോലെ ഒരു പ്രതിമ മനുഷ്യന്‍ തന്റെ റിസോരര്‍ട്ടിലും വേണം എന്ന് തീരുമാനിയ്ക്കുന്നത്. വരുന്ന ആളുകളുടെ വിനോദം ആയിരുന്നു ലക്ഷ്യം. തന്റെ സ്ഥാപനത്തിലെ എല്ലാ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും ട്രെയിനിംഗ് നല്‍കാന്‍ ആരംഭിച്ചു.

നാലുമണിക്കൂര്‍ അനങ്ങാതെ,ചിരിയ്ക്കാതെ,ഭക്ഷണമോ വെള്ളമോ കഴിയ്ക്കാതെ നില്‍ക്കുന്ന എ ട്രെയിനിങ്ങില്‍ ഏറ്റവും മികവു പുലര്‍ത്തിയത് അസീസ് ആയിരുന്നു. അങ്ങനെ പ്രതിമ മനുഷ്യനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഒരേ ഒരു പ്രതിമ മനുഷ്യന്‍ ഒന്നുമല്ല ഇദ്ദേഹം. പക്ഷെ ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ചിലതുണ്ട്. ആറുമണിക്കൂര്‍ കണ്ണ് പോലും ചിമ്മാതെ തുടര്‍ച്ചയായി നില്‍ക്കും എന്നത് തന്നെ പ്രധാനം. പതിനായിരം രൂപ ബെറ്റ് വച്ചിട്ടു പോലും ആര്‍ക്കും ഇന്നേവരെ ഇദ്ദേഹത്തെ ഒന്ന് അനക്കാന്‍ പോലും ആയിട്ടില്ല. ഈ നില്‍പ്പ് കാണുന്നത് പോലെ അത്ര എളുപ്പമല്ല എന്നാണു ഇദ്ദേഹം പറയുന്നത്. ബക്കിംഗ് ഹാം പാലസിലെ പ്രതിമ മനുഷ്യര്‍ക്ക് പോലും രണ്ടു മണിക്കൂര്‍ ഷിഫ്റ്റുകളില്‍ നിന്നാല്‍ മതി. ഇവിടെ ആറുമണിക്കൂര്‍ ആണ് സമയം.

ചെറുപ്പകാലത്ത് വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. പക്ഷെ പ്രായമാകുന്തോറും ഈ നില്‍പ്പ് തന്റെ ബ്ലഡ് സര്‍ക്കുലെഷനെ ബാധിച്ച് തുടങ്ങി എന്നാണു ഇദ്ദേഹം പറയുന്നത്. അതുകൊണ്ട് വ്യായാമം,യോഗ പോലെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ ആരോഗ്യം നില നിര്‍ത്തുന്നു. വീട്ടില്‍ നിന്നുള്ള മിതമായ ഭക്ഷണം മാത്രമേ കഴിക്കാറുള്ളു. ശരീരം തടി വച്ചാല്‍ ഇത്രയും നേരം തുടര്‍ച്ചയായി നില്‍ക്കാന്‍ വയ്യാതാകും എന്നാണു ഇദ്ദേഹം പറയുന്നത്. എന്തായാലും അധികം താമസിയാതെ ലോകത്തിലെ ഏറ്റവും മികച്ച ഈ പ്രതിമ മനുഷ്യന്‍ റിട്ടയര്‍ ചെയ്യും. തന്റെ പിന്‍ഗാമിയാകാന്‍ യോഗ്യതയുള്ള ഒരാളെ തേടുകയാണ് ഇദ്ദേഹം. ഒടുവില്‍ ലഭിച്ച അഞ്ചുപേരില്‍ ഒരാള്‍ മാത്രമാണ് മികവു തെളിയിച്ചത്. എല്ലാ യോഗ്യതയും തികഞ്ഞ ഒരു പിന്‍ഗാമിയെ ലഭിയ്ക്കുന്നത് വരെ താന്‍ പ്രതിമയാകുമെന്ന് ഇദ്ദേഹം പറയുന്നു.

 

Related posts