മസ്കറ്റ്: ഖത്തര്‍ ഫുട്ബോളിലെ പ്രതിരോധതാരം അബ്ദല്‍കരീം ഹസന് എഷ്യന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍ പുരസ്കാരം. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ജയിച്ച കഷിമ ആന്റലേഴ്സിലെ കെന്രോ മിസോയെയും യുമ സുസുകിയെയും മറികടന്നാണ് ഹസന് എഎഫ്സി പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയത്.
യൂറോപ്യന്‍ ലീഗുകളില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഹസന്. ഈ പുരസ്കാരനേട്ടം തന്നെ യൂറോപ്പിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹസന് പറഞ്ഞു. ഈ നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഖത്തര്‍ ക്ലബ് അല്‍ സാദ് താരം പറഞ്ഞു.
ഈ ടീമിലാണ് സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ബെല്‍ജിയന്‍ ഫസ്റ്റ് ഡിവിഷന് ക്ലബ് കെഎഎസ് എപനില് വായ്പ അടിസ്ഥാനത്തില്‍ ഹസന് കളിച്ചിരുന്നു. എപനില് ഖത്തര്‍ താരത്തിനു പത്തു മത്സരങ്ങളിലേ അവസരം ലഭിച്ചുള്ളൂ. ഖത്തറിനുവേണ്ടി ഹസന് 69 മത്സരങ്ങളിൽ ഇറങ്ങി.
മികച്ച പുരുഷ പരിശീലകനായി കഷിമ ആന്റലേഴ്സിന്റെ ഗോ ഒയിവയെയും വനിത കോച്ചായി ജാപ്പനീസ് ദേശീയ ടീമിന്റെ അസാകോ ടാകാകുരയെയും തെരഞ്ഞെടുത്തു. ചൈനയുടെ വാംഗ്് ഷുവാംഗിനാണ് മികച്ച വനിത താരത്തിനുള്ള പുരസ്കാരം.