ആലത്തൂർ: ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 50 ലക്ഷം പത്തിരി കച്ചവടക്കാരന്. കാവശേരി ആനമാറിയിലെ വാടകവീട്ടിൽ താമസിക്കുന്ന ആലത്തൂർ പള്ളിപ്പറന്പിലെ അബ്ദുൾ കരീമാണ് ഭാഗ്യവാൻ. ആലത്തൂർ മെയിൻ റോഡ് പഴയ ബസ് സ്റ്റാൻഡിലെ ജയകുമാർ ലോട്ടറി ഏജൻസിയിൽനിന്നെടുത്ത എ.പി. 224946 എന്ന ടിക്കറ്റിനാണ് സമ്മാനം.
കൈപ്പത്തിരി ഉണ്ടാക്കി കടകളിൽ വിൽക്കുന്ന ജോലിയാണ് അബ്ദുൾ കരീമിന്. നേരത്തേ ഉന്തുവണ്ടിയിൽ ചായക്കച്ചവടമായിരുന്നു. സ്വന്തമായൊരു വീടുവാങ്ങാൻ അഡ്വാൻസ് കൊടുത്ത് ബാക്കി പണം സംഘടിപ്പിക്കാൻ നെട്ടോട്ടമോടുന്നതിനിടെയാണ് ഭാഗ്യകടാക്ഷം.
ഭാര്യ: റഷീദ. മകൻ:സുബൈർ. മകൾ മുബീന വിവാഹിതയാണ്. വെവ്വേറെ സീരിയലിലുള്ള ഇതേ നന്പരുകളിലുള്ള 12 ടിക്കറ്റ് സെറ്റായി എടുത്തിട്ടുള്ളതിനാൽ സമാശ്വാസ സമ്മാനമായ10,000 രൂപവീതം 1,10,000 രൂപയും കരീമിനു ലഭിക്കും.