ദുരൂഹത മാറുന്നില്ല! നാട്ടുകൂട്ടം സ്‌റ്റൈല്‍ കൊലപാതകങ്ങള്‍ മലയാളിയും പരിശീലിച്ചു തുടങ്ങിയോ? അബ്ദുള്‍ ഖാദര്‍ വധത്തിനു പിന്നിലെ കാരണം വ്യക്തിവൈരാഗ്യമോ….

സ്വന്തം ലേഖകന്‍
Abdul1

രാജ്യം റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുന്നതിന്‍റെ തലേന്നാണ് കേരളത്തെ നടുക്കിയ അബ്ദുള്‍ഖാദര്‍ വധം നടന്നത്. ബക്കളം കുറ്റിപ്രത്തെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മോട്ടന്‍റകത്ത് അബ്ദുള്‍ഖാദര്‍ എന്ന 38 കാരനെ അന്ന് പുലര്‍ച്ചെ 2.20നാണ് ഒരുസംഘം ആളുകള്‍ ബലമായി പിടിച്ചുകൊണ്ടുപോയത്. പുലര്‍ച്ചെ 5.45 ഓടെ അടിവസ്ത്രം മാത്രം ധരിച്ച് കാലുകള്‍ ബന്ധിക്കപ്പെട്ട നിലയില്‍ വായാട് പള്ളിക്ക് സമീപം അവശനിലയില്‍ റോഡരികില്‍ കിടന്ന അബ്ദുള്‍ ഖാദര്‍ രാവിലെ ഏഴോടെ ജനക്കൂട്ടം നോക്കിനില്‍ക്കെ പിടഞ്ഞു പിടഞ്ഞ് മരിക്കുകയും ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്പോലെ ഇവിടെ എന്തും നടക്കുന്ന നാടായി മാറുന്നുവെന്നതിലേക്ക് ചൂണ്ടുപലകയായി മാറുകയാണ് ഖാദറിന്‍റെ കൊലപാതകം.

കേട്ടുകേള്‍വിയില്ലാത്ത സംഭവം

അബ്ദുള്‍ ഖാദര്‍ ചില്ലറ മോഷണങ്ങള്‍ നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.  കുറച്ചുകാലം ജയിലില്‍ കിടന്നിരുന്നു. എന്നാല്‍ പ്രമാദമായ ഒരു മോഷണക്കേസിലും അബ്ദുള്‍ ഖാദര്‍ പ്രതിയായിരുന്നില്ല. ചില്ലറ മോഷണങ്ങളുടെ പേരില്‍ ഒരാളെ തല്ലിക്കൊല്ലുമോ…!! ഇതിലും വലിയ മോഷ്ടാക്കള്‍ ജയിലിലും നാട്ടിലുമൊക്കെയായി സസുഖം വാഴുന്ന കേരളത്തിലൊരിടത്തും മുന്പ് കേട്ടുകേള്‍വി പോലുമില്ലാത്ത ‘ഭീകരസംഭവമാണ് പരിയാരം പഞ്ചായത്തിലെ വായാട് എന്ന ഗ്രാമത്തില്‍ നടന്നത്.

ജീവനുവേണ്ടി ഒന്നേകാല്‍ മണിക്കൂറോളം പിടഞ്ഞ അബ്ദുള്‍ഖാദറിനെ ആശുപത്രിയിലെത്തിക്കാനോ ഒരിറ്റു ദാഹജലം നല്‍കാനോ ചുറ്റിലും നിന്ന് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ ആരും തയാറായില്ല. വിവരമറിഞ്ഞ പോലീസു പോലും മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് സ്ഥലത്തെത്തിയത്.  42 ലധികം  മാരകമായ മുറിവുകളാണ് ശരീരത്തിലുള്ളതെന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

ഭാര്യവീട്ടുകാരോടുള്ള പ്രതികാരം

ബക്കളത്തെ മോട്ടന്‍റകത്ത് ആയിഷയുടെ മൂന്ന് മക്കളില്‍ മൂത്തവനായ ഖാദര്‍ കണ്ണൂര്‍ നഗരത്തില്‍ ബസുകള്‍ കഴുകിയാണ് ജീവിതം തുടങ്ങിയത്. ഉപ്പ ഉപേക്ഷിച്ചുപോയ ഉമ്മയെ സഹായിക്കാനായിട്ടാണ് ചെറുപ്പത്തില്‍ തന്നെ ഈ തൊഴില്‍ ആരംഭിച്ചത്. രാത്രി ഏറെ വൈകി വീട്ടിലെത്തുന്ന ഖാദര്‍ നിര്‍ത്തിയിട്ട ബസുകളിലും ലോറികളിലും ചില്ലറ മോഷണങ്ങള്‍ ആരംഭിച്ചു.  പിന്നീട് വീടുകളിലും കടകളിലും മോഷണം നടത്തിയിരുന്നു. പലതവണ പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തു. പരിയാരം പഞ്ചായത്തിലെ വായാട്  ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ ഷെരീഫയെ വിവാഹം ചെയ്തതോടെയാണ് ഖാദര്‍ വായാട് പ്രദേശവുമായി ബന്ധപ്പെട്ടത്. വഴിവിട്ട ജീവിതം നയിച്ച ഖാദറിനെ തിരുത്താന്‍ ശ്രമിച്ചതോടെ ‘ഭാര്യവീട്ടുകാരുമായി അകന്നു. രണ്ട് കുട്ടികളുടെ പിതാവെന്ന നിലയില്‍ ‘ഭാര്യ ഖാദറിന്‍റെ വീട്ടിലെത്തി പലപ്പോഴും താമസിക്കുകയും ഖാദര്‍ ചിലപ്പോഴൊക്കെ വായാട്ടെ ‘ഭാര്യവീട്ടിലും പോയിരുന്നു.

‘ഭാര്യ വീട്ടുകാരുമായി പൂര്‍ണമായി അകന്നതോടെ അവരെ ദ്രോഹിക്കാന്‍ ഖാദര്‍ എടുത്ത ചില അടവുകള്‍ ഒടുവില്‍ നാട്ടുകാര്‍ക്ക് തന്നെ തലവേദനയായെന്ന് പോലീസ് പറയുന്നു.  ‘ഭാര്യവീടിന് തീപിടിച്ചതായി തളിപ്പറന്പിലെ അഗ്‌നിശമനസേനയ്ക്ക് ഫോണ്‍ ചെയ്തറിയിക്കുക, അസുഖം ബാധിച്ചവരെ ആശുപത്രിയിലെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സ് വിളിച്ചുവരുത്തുക, കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് മൂന്നും നാലും ടാക്‌സികാറുകള്‍ വിളിച്ചുവരുത്തുക എന്നിവയായിരുന്നു ഖാദറിന്‍റെ വിനോദങ്ങള്‍. ഇതിനെ ചോദ്യം ചെയ്യുന്നവരെ ‘ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തളിപ്പറന്പ് ഫയര്‍ഫോഴ്‌സ് അഞ്ചുതവണ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.

‘ഭാര്യാസഹോദരന്‍റെയും സുഹൃത്തുക്കളുടേയും ഇരുചക്രവാഹനങ്ങള്‍ നശിപ്പിക്കുക, വായാട് പാര്‍ക്ക് ചെയ്ത ബസുകളുടെ ചില്ലുകള്‍ തകര്‍ക്കുക, സീറ്റുകള്‍ കുത്തിക്കീറുക, കടകളുടെ പുറത്തുവച്ച സാധനങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിരവധി തവണ നാട്ടുകാര്‍ പോലീസില്‍ ഖാദറിനെതിരെ പരാതി നല്‍കിയിരുന്നു.  പക്ഷെ ഇതിന് പരിഹാരം തല്ലിക്കൊല്ലലാണോ എന്നതാണ് പ്രസക്തമാവുന്ന ചോദ്യം.

അറസ്റ്റിലായവര്‍ ആറുപേര്‍
Abdul2
സംഭവം നടന്ന 25 ന് വൈകുന്നേരം തന്നെ അഞ്ചുപേരെ തളിപ്പറന്പ് സിഐ കെ.ഇ.പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. 27 ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വായാട് സ്വദേശികളായ പന്തല്‍ പണിക്കാരന്‍ കെ.സി.നൗഷാദാണ് (24) കേസിലെ ഒന്നാം പ്രതി. കേളോത്ത് ശിഹാബുദ്ദീന്‍ (27), സി.ടി.മുഹാസ് (21), എം.അബ്ദുള്ളകുട്ടി (25), പണിക്കരകത്ത്  സിറാജ്(28) എന്നിവരാണ് മറ്റുപ്രതികള്‍. അറസ്റ്റിലായ മുഹാസ് നേരത്തെ പരിയാരം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. വായാട് സ്വദേശി ജാഫറിനെ (24) ഇന്നലെ അറസ്റ്റ് ചെയ്തതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കൊലയാളിസംഘം എത്തിയത് പോലീസെന്ന വ്യാജേന

സം‘വത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ : 24 ന് വൈകുന്നേരത്തോടെ പ്രതികള്‍ ഒത്തുചേര്‍ന്ന് കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത ു. പിന്നീട്   വാടകയ്‌ക്കെടുത്ത കെഎല്‍ 60 എ 1112 വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘം ബക്കളത്തെത്തിയത്. ആളൊഴിഞ്ഞ പറന്പില്‍ കാര്‍ ഒളിപ്പിച്ച സംഘം ഖാദറിന്‍റെ വീടിന് സമീപത്തെ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ ഒളിച്ചുനിന്നു. ഒന്നാം പ്രതി നൗഷാദ് ധര്‍മശാലയിലെത്തി ‘ക്ഷണം കഴിച്ചശേഷം മറ്റുള്ളവര്‍ക്കുള്ള ‘ക്ഷണവും മുളക്‌പൊടിയും കുരുമുളക് പൊടിയും വാങ്ങി തിരികെ ബക്കളത്ത് എത്തി. ഖാദര്‍ വരുന്നത് കാത്തിരുന്ന സംഘം പുലര്‍ച്ചെ 2.20 നാണ് ഇയാള്‍ വീട്ടിലേക്ക് പോകുന്നത് കണ്ടത്.

വീട്ടിലെത്തി അകത്തുകടന്ന ഖാദര്‍ ലൈറ്റണച്ച് വീണ്ടും പുറത്തിറങ്ങിയതോടെയാണ് പോലീസ് എന്ന വ്യാജേന ഇവര്‍ ബലമായി പിടികൂടിയത്. ബഹളം കേട്ടെത്തിയവരോട് തങ്ങള്‍ പോലീസാണൊണ് പ്രതികള്‍ പറഞ്ഞത്. തൊട്ടടുത്ത കാനപ്രം വയലില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കണ്ണില്‍ മുളക്‌പൊടിയും കുരുമുളക്‌പൊടിയും ചേര്‍ത്ത മിശ്രിതം എറിഞ്ഞ ശേഷം കൈകാലുകള്‍ കൂട്ടിക്കെട്ടിയാണ് കാറില്‍ പരിയാരം കാരക്കുണ്ടിലേക്ക് കൊണ്ടുപോയത്. അവിടെ തവളക്കുളത്തിന് സമീപം വെച്ച് മുളവടികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. അര്‍ദ്ധപ്രാണനോടെ പുലര്‍ച്ചെ 5.45 ന് വായാട് പള്ളിക്ക് സമീപം റോഡരികില്‍ വലിച്ചെറിഞ്ഞ ശേഷമാണ് പ്രതികള്‍ സ്ഥലം വിട്ടത്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

മകനെ പിടിച്ചുകൊണ്ടുപോയത് ഇരുപതംഗസംഘമെന്ന്

എന്നാല്‍ ഖാദറിന്‍റെ ഉമ്മയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ഇരുപതിലധികം വരുന്ന സംഘം കാറിലും മറ്റ് വാഹനങ്ങളിലുമെത്തിയാണ് ഖാദറിനെ പിടിച്ചുകൊണ്ടുപോയതെന്ന് അവര്‍ തളിപ്പറന്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഖാദറിന്‍റെ ‘ഭാര്യ ഈ സമയം ബക്കളത്തെ വീട്ടിലുണ്ടായിരുന്നുവെന്നും 24 ന് രാവിലെ ബക്കളത്തെ വീട്ടിലേക്ക് ഷെരീഫ വന്നത് ഖാദറിനെ പ്രതികള്‍ക്ക് പിടിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഉമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ പത്തിലധികം പ്രതികള്‍ ഇനിയും വലയിലാകാനുണ്ടെന്ന് പോലീസും സമ്മതിക്കുന്നു.

നാട്ടുകൂട്ടം മോഡലില്‍

ഊര്‍ജിതമായി അന്വേഷണം നടന്നുവരുന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും അതിനിടയില്‍ നാട്ടുകൂട്ടം മോഡലില്‍ ശിക്ഷ നടപ്പാക്കിയെന്നതും പോലീസ് പോലും മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് സ്ഥലത്തെത്തിയെന്നതും ഉള്‍പ്പെടെ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് കേരളത്തിന്‍റെ  മാറുന്ന മനസിന്‍റെ ഞെട്ടിക്കുന്ന ഒരവസ്ഥയായിട്ടാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.

Related posts