തലശേരി: 37 വർഷത്തിനിടയിൽ ആദ്യമായി ആ പുണ്യ ഭൂമിയിൽ ഇല്ലാത്തതിന്റെ നീറുന്ന വേദനയുമായി പ്രാർത്ഥനയോടെ ഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ് കെഎസ്എ .
കഴിഞ്ഞ 37 വർഷമായി മുടങ്ങാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് ഭക്തരെ ഹജ്ജ് കർമ്മത്തിനായി പുണ്യ ഭൂമിയിലെത്തിക്കുകയും ഹജ്ജ് സേവന രംഗത്ത് സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന ലത്തീഫ്ഹാജി
ഇത്തവണ യാത്രാ നിരോധനത്തെ തുടർന്ന് ഹജ്ജിന് പങ്കെടുക്കാൻ കഴിയാതെ തലശേരിയിലെ സ്വവസതിയിൽ ഹജ്ജിന്റെ നിറം മങ്ങാത്ത ഓർമകളുമായി പ്രാർത്ഥനാ നിർഭരമായ മനസുമായി കഴിയുകയാണ്.
മലേഷ്യയിൽ നിന്ന് സൗദിയിലേക്ക് പറക്കാൻ ഒരുങ്ങവെയാണ് ലോക്ക് ഡൗൺ ആവുമെന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഹജ്ജ് സേവന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇദ്ദേഹം ഹാജിമാരുടെ ഏത് പ്രയാസങ്ങളും പരിഹരിക്കാൻ രാപ്പകലില്ലാതെ ഓടി നടക്കുന്ന വ്യക്തിയാണ്.
ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളായ മീനയിലും അറഫയിലും മുസ്തലിഫയിലും ഒക്കെ വിശ്രമമറിയാതെ ഓടി നടന്നുള്ള ഇദ്ദേഹത്തിന്റെ സേവന മനസ്കത ആരെയും അത്ഭുതപെടുത്തും. ഏത് അർദ്ധ രാത്രിയിലും ഹാജിമാർക്ക് ഒരു പ്രയാസം ഉണ്ടായാൽ ആദ്യം ഓടിയെത്തുന്ന ഒരാളാണ്.
പ്രഥമ മലയാള ദിനപത്രമായ ദീപികയുടെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് ജേതാവ് കൂടിയായ അബ്ദുൾ ലത്തീഫ്. മീനായിൽ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന ഹാജിമാർക്ക് ഇദ്ദേഹം എന്നും ആശ്രയ കേന്ദ്രമാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭക്ഷണ സംവിധാനങ്ങൾ, ഹജ്ജിനിടെ മരണപ്പെടുന്ന ആളുകളുടെ മയ്യത്ത് പെട്ടന്ന് തന്നെ മറവ് ചെയ്യാൻ അദ്ദേഹം നടത്തുന്ന ഇടപെടലുകൾ വളരെ പ്രശംസനീയമാണ്.
അറബി ഭാഷയിലെ നൈപുണ്യവും സൗദിയിലെ ഹജ്ജ് മന്ത്രാലവുമായും ഉദ്യോഗസ്ഥതലവുമായും വളരെ അടുത്ത ബന്ധവും കാത്തു സൂക്ഷിക്കുന്ന അദ്ദേഹത്തിന് അത് മൂലം ഹാജിമാരുടെ പ്രശ്നങ്ങൾക്ക് തന്റെ ഇടപെടലുകളിലൂടെ പെട്ടെന്ന് പരിഹാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു.
ഒത്തിരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇദ്ദേഹം നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് അഞ്ചുമാസം ജന്മ നാട്ടിൽ തങ്ങുന്നത്. നിരവധി വിദേശ രാജ്യങ്ങളിൽ ബിസിനസ് ശ്യംഖലകളുള്ള ഇദ്ദേഹം കോവിസ് കാലത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
തന്റെ കാറിൽ ഭക്ഷണ സാധനങ്ങടങ്ങിയ കിറ്റുമായി പോലീസിന്റേ പ്രത്യേക അനുമതിയോടെ ലോക്ക്ഡൗൺ കാലത്ത് ജില്ലയിലുടനീളം സഞ്ചരിച്ച് അർഹരെ കണ്ടെത്തി വീടുകളിൽ എത്തിച്ചു നൽകി. കുട്ടികൾക്ക് പഠനത്തിനായി സൗജന്യ ടിവി നൽകാനും സാമൂഹ്യ അടുക്കളകളിൽ സാധനങ്ങൾ എത്തിക്കുന്നതിനും
കോവിസ് ട്രീറ്റ്മെന്റ് കേന്ദ്രകളിൽ കട്ടിലും കിടക്കയും എത്തിക്കാനും തലശേരി നഗരത്തിലെ തെരുവുകളിൽ കഴിഞ്ഞവരെ കോവി ഡ് കാലത്ത് പുനരധിവസിപ്പിക്കാനും ലത്തീഫ് ഹാജി മുൻനിരയിലുണ്ടായിരുന്നു.🙏