അബ്ദുൽ റഹീമിന്‍റെ ജ​യി​ല്‍​മോ​ച​നം ഇ​നി​യും വൈ​കും ; മൂ​ന്നാം ത​വ​ണ​യും കേ​സ് മാ​റ്റി


കോ​ഴി​ക്കോ​ട്: സൗ​ദി ബാ​ല​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ 18 വ​ര്‍​ഷ​മാ​യി റി​യാ​ദി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് കോ​ട​മ്പു​ഴ സ്വ​ദേ​ശി മ​ച്ചി​ല​ക​ത്ത് അ​ബ്ദു​ല്‍ റ​ഹീ​മി​ന്‍റെ മോ​ച​ന ഹ​ര്‍​ജി​യി​ല്‍ അ​ന്തി​മ വി​ധി പ​റ​യു​ന്ന​ത് റി​യാ​ദ് കോ​ട​തി വീ​ണ്ടും മാ​റ്റി​വ​ച്ചു. 12നാ​ണ് ഇ​നി അ​ടു​ത്ത സി​റ്റിം​ഗ്. അ​ന്ന് മോ​ച​ന ഉ​ത്ത​ര​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഒ​സാ​മ അ​ല്‍ അ​മ്പ​റും റി​യാ​ദ് സ​ഹാ​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു.

ഇ​ന്ന​ലെ റി​യാ​ദ് ക്രി​മി​ന​ല്‍ കോ​ട​തി​യി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​ല്‍ റ​ഹീ​മി​ന്‍റെ മാ​താ​വും കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു.

ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് റ​ഹീ​മി​ന്‍റെ മോ​ച​ന ഹ​ര്‍​ജി​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​തെ സി​റ്റിം​ഗ് മാ​റ്റി​യ​ത്.സൗ​ദി ബാ​ല​ന്‍റെ മ​ര​ണ​ത്തി​ല്‍ റ​ഹീ​മി​ന്‍റെ പ​ങ്ക് സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ന്‍ നി​ല​പാ​ട് നേ​ര​ത്തെ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ റ​ഹീ​മി​ന് പ​റ​യാ​നു​ള്ള​തും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ഇ​വ സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് അ​ന്തി​മ വി​ധി​യി​ലേ​ക്ക് ക​ട​ക്കാ​തെ കോ​ട​തി കേ​സ് മാ​റ്റി​യ​ത്.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ണ് കേ​സ് മാ​റ്റാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന.2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ല​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പോ​ലീ​സ് അ​ബ്ദു​ല്‍ റ​ഹീ​മി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ അ​ട​ച്ച​ത്.

അം​ഗ​പ​രി​മി​തി​യു​ള്ള സൗ​ദി​ബാ​ല​ന്‍റെ പ​രി​പാ​ല​ന ചു​മ​ത​ല​യാ​യി​രു​ന്നു അ​ബ്ദു​ല്‍ റ​ഹീ​മി​ന്. കാ​ര്‍ യാ​ത്ര​യ്ക്കി​ടെ​യാ​ണ് ബാ​ല​ന്‍ മ​ര​ണ​മ​ട​ഞ്ഞ​ത്. തു​ട​ര്‍​ച്ച​യാ​യു​ള്ള മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ദ​യാ​ധ​നം സ്വീ​ക​രി​ച്ച് റ​ഹീ​മി​ന് മാ​പ്പു ന​ല്‍​കാ​ന്‍ സൗ​ദി ബാ​ല​ന്‍റെ കു​ടും​ബം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ‌

ദ​യാ​ധ​നം സ്വീ​ക​രി​ച്ച് കു​ടും​ബം മാ​പ്പ് കൊ​ടു​ത്ത് വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യെ​ങ്കി​ലും മോ​ച​നം യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ കോ​ട​തി വി​ടു​ത​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണം. ഇ​തി​നാ​യാ​ണ് വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കാ​ത്തി​രി​പ്പ്.

Related posts

Leave a Comment