മുഹമ്മ: മണ്ണഞ്ചേരി ജാസ്മിൻ മൻസിലിൽ അബ്ദുൾ ഖാദർ (63) ഓട്ടോഡ്രൈവർ മാത്രമല്ല സമൂഹത്തിന് മാതൃക കൂടിയാണ്. മണ്ണഞ്ചേരി സ്റ്റാൻഡിലെ ഡ്രൈവറായ അബ്ദുൾ ഖാദർ ഓട്ടോ ഓടിക്കുന്നത് നിർധനരും നിരാലംബരുമായവരെ സഹായിക്കുക എന്ന ലക്ഷ്യവും കൂടി മുന്നിൽ കണ്ടാണ്.
ആശുപത്രിയിൽ പോകാൻ പണമില്ലാതെ വലയുന്നവർക്കും അപകടത്തിൽ പെടുന്നവർക്കും അബ്ദുൾഖാദറിന്റെ ഓട്ടോയിൽ യാത്ര സൗജന്യമായിരിക്കും. മണ്ണഞ്ചേരി പഞ്ചായത്തിലെ നിർധനരായ ഭൂരിഭാഗം രോഗികളും അബ്ദുൾ ഖാദറിന്റെ മനസിന്റ ന· തൊട്ടറിഞ്ഞ വരുമാണ്.
താൻ നൽകുന്ന സേവനവും ബന്ധപ്പെടുന്നതിനുള്ള ഫോണ് നന്പറുകളും രേഖപ്പെടുത്തിയ ബോർഡ് ഓട്ടോറിക്ഷയുടെ ഇരു സൈഡിലും ’ സ്ഥാപിച്ചിട്ടുമുണ്ട്. സേവനം ആവശ്വമുള്ളവർ ഫോണിൽ വിളിച്ചാൽ ഓട്ടോയുമായി അബ്ദുൾ ഖാദർ അവർക്കരികിലെത്തും.
അഷ്ടിക്കു വക തേടിയുള്ള ഓട്ടത്തിനിടയിലും മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു പുണ്യ പ്രവൃത്തിയായാണ് അബ്ദുൾ ഖാദർ കാണുന്നത്. കൊടുക്കുന്തോറും ഏറീടുമെന്ന ചൊല്ല് ശരിയാണെന്നും അബ്ദുൾ ഖാദർ വിശ്വസിക്കുന്നു.
തൊഴിലിൽ നിന്നുള്ള വരുമാനം ചെറുതാണെങ്കിലും അല്ലലില്ലാതെ ജീവിയക്കാൻ കഴിയുന്നത് മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നതിനാൽ അണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
പൊതു കാര്യങ്ങളിലും സജീവ സാന്നിധ്യമായ അബ്ദുൾ ഖാദർ മണ്ണഞ്ചേരി ജനമൈത്രി പോലീസുമായി ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിളള തയാറെടുപ്പിലാണ്. ജനമൈത്രി പൊലീസ് നിർദേശിക്കുന്നവർക്കും സേവനം ലഭ്യമാക്കുമെന്ന് അബ്ദുൾ ഖാദർ പറയുന്നു. റംലാബീവിയാണ് ഭാര്യ. മക്കൾ നിസാമുദ്ദീൻ, ഷെമി, ഷാനിദ, ജാസ്മിൻ.