തളിപ്പറമ്പ്: കേന്ദ്രത്തിലെ ബിജെപി ഭരണത്തില്‍ രാജ്യത്തിലെ പാവപ്പെട്ടവര്‍ക്ക് മാത്രമല്ല, രാജ്യസുരക്ഷ കാക്കുന്ന പട്ടാളക്കാര്‍ക്ക് പോലും രക്ഷയില്ലാതായിരിക്കയാണെന്ന് മുന്‍ എംഎല്‍എ എ.പി.അബ്ദുള്ളകുട്ടി. പന്നിയൂര്‍ മേഖലാ കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 742 പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ രാജ്യരക്ഷ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിന്നും മാറിനിന്ന ആര്‍എസ്എസ് കേന്ദ്രത്തിലും സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സിപിഎം കേരളത്തിലും ഭരിക്കുന്നത് 70-ാം സ്വാതന്ത്ര്യ വര്‍ഷത്തില്‍ ജനങ്ങളെ വേദനിപ്പിക്കുന്ന കാര്യമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ടി.കെ.ലക്ഷ്മണന് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാര്ദനന് മുഖ്യ പ്രഭാഷണം നടത്തി. ഇ.ടി.രാജീവന് , പി.എം.പ്രേംകുമാര്‍, എ.കെ.ഭാസ്കരന്, കെ.വി.നാരായണന്, ടി.സരസ്വതി, എം.വി.രവീന്ദ്രന് , പി.സുഖദേവന്‍, സണ്ണി താഴത്തെകൂടത്തില്‍ , എം.എന്‍.പൂമംഗലം, രാഹുല്‍ ദാമോദരന്‍ , കെ.റഷീദ്, കെ.വി.നാരായണന്‍കുട്ടി, പി.പി.മുഹമ്മദ്, സി.വി.നാരായണന്, എ.കെ.ഗൗരി, പി.പി.രാജേഷ്, ടി.ജനീഷ് എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു