കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്ന് ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി. പോരായ്മകൾ വിമർശനപരമായി പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെട്ടുവെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.