സിപിഎമ്മില്‍ നിന്നു കോണ്‍ഗ്രസിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കെപിസിസിയുടെ പുതിയ അംഗങ്ങളുടെ പട്ടികയില്‍ പേരില്ലാത്തതാണ് അബ്ദുള്ളക്കുട്ടിയെ ചൊടിപ്പിച്ചതെന്നാണ് കേരള കൗമുദി പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹം മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ, രാഷ്ട്രീയം വിടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ കണ്ണൂരില്‍നിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി തലശേരിയില്‍ മത്സരിപ്പിച്ചിരുന്നു. അന്നുമുതല്‍ നേതൃത്വവുമായി രസക്കേടിലായിരുന്നു അദേഹം.
കണ്ണൂര്‍ ജില്ലയിലുള്ള പട്ടികയില്‍ ഐ ഗ്രൂപ്പിന് പത്തും എക്ക് ഒന്‍പതും മൂന്നാം ഗ്രൂപ്പിന് നാലും പ്രതിനിധികളാണ് ഉള്ളത്. 74 വയസ് കഴിഞ്ഞ നാല് പേര്‍ക്ക് പട്ടികയില്‍ ഇടം കിട്ടിയപ്പോള്‍ അബ്ദുള്ളക്കുള്ളിയെപോലുള്ളവരെ തഴഞ്ഞതില്‍ അണികള്‍ അസ്വസ്ഥരാണ്. അതേസമയം, അബ്ദുള്ളക്കുട്ടിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്.