ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം ക​ണ്ണൂ​രി​ലെ അ​വ​സാ​ന​ത്തെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ക​ണം; നാ​ലാം​കി​ട രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍റെ നി​ല​വാ​ര​ത്തി​ലാ​ണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് എ പി അ​ബ്ദു​ള്ള​ക്കു​ട്ടി

ഇ​രി​ട്ടി: ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം ക​ണ്ണൂ​രി​ലെ അ​വ​സാ​ന​ത്തെ രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​മാ​ക​ണ​മെ​ന്ന ഉ​റ​ച്ച​തീ​രു​മാ​ന​വു​മാ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​രാ​ട്ട​മെ​ന്ന് എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി.

ഷു​ഹൈ​ബി​നെ കൊ​ന്ന​വ​രേ​യും കൊ​ല്ലി​ച്ച​വ​രേ​യും നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നോ​ടൊ​പ്പം കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന​തും കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ന്‍റെ ല​ക്ഷ്യ​മാ​ണ്.

സാ​ധാ​ര​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും പി​രി​ച്ചെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് ക്രി​മി​ന​ലു​ക​ൾ തി​ന്നു​കൊ​ഴു​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​മ​റ​ന്ന് നാ​ലാം​കി​ട രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍റെ നി​ല​വാ​ര​ത്തി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.

വി​ള​ക്കോ​ടി​ൽ ഷു​ഹൈ​ബ് അ​നു​സ്മ​ര​ണ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം അ​ഡ്വ.​സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സി​റാ​ജ് പൂ​ക്കോ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, പി.​പി.​മു​സ്ത​ഫ, പൊ​യി​ൽ മു​ഹ​മ്മ​ദ്, കെ.​രാ​ജ​ൻ, സ​ജി​താ മോ​ഹ​ന​ൻ, കെ.​കെ.​സ​ജീ​വ​ൻ, ഒ.​ഹം​സ, സു​രേ​ഷ് ചാ​ല​റ​ത്ത്, അ​രി​പ്പ​യി​ൽ മ​ജീ​ദ് , എം.​കെ.​മു​ഹ​മ്മ​ദ്, ഷൈ​ല​ജ രാ​മ​കൃ​ഷ്ണ​ൻ, ,കെ. ​മ​നേ​ഷ് കു​മാ​ർ, ബി.​മി​നി, കെ.​കെ.​ഗി​രീ​ഷ് , എ​ൻ.​സി​ദ്ദീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts