കണ്ണൂർ: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഫെയ്സ്ബുക്കിൽ മോശമായി ചിത്രീകരിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. പൗരത്വബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെ എംപിയായ അസറുദ്ദീൻ ഒവൈസിയുടെ ചിത്രവുമായി ചേർത്താണ് സോണിയാഗാന്ധിയെ അധിക്ഷേപിക്കുന്ന ചിത്രം അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്.
ഇത് അപകീർത്തിപരവും ഐടി നിയമത്തിന്റെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റൽ മീഡിയ സെൽ കോ-കൺവീനർ രാജു പി. നായരാണ് ഡിജിപിക്ക് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് മലപ്പുറം ലോക്സഭാ മണ്ഡലം മുൻ പ്രസിഡന്റ് റിയാസ് മുക്കോളി മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.