കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സിലാണ്.
വൃക്ക സംബന്ധമായ അസുഖത്തിന്റെ ചികിത്സയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മദ്നി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് അദ്ദേഹം കേരളത്തിലെത്തിയത്.
സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയില്‍ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗളൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ നീക്കം ചെയ്താണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ചികിത്സയ്ക്കായി വേണമെങ്കില്‍ കൊല്ലത്തിന് പുറത്തേക്ക് പോലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.