കോഴിക്കോട്: ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം മുസ്ലിം ചെറുപ്പക്കാര്‍ക്കിടയില്‍ തീവ്രവാദം വര്ളത്തുന്നതില് അബ്ദുള്‍ നാസര്‍ മഅ്ദനി പ്രധാന പങ്കുവഹിച്ചുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. ഇന്ന് വൈകുന്നേരം മൂന്നിന് കോഴിക്കോട് എന്‍ജിഒ യുണിയന്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്യുന്ന ജയരാജന്റെ പുസ്തകമായ “കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
മഅ്ദനി രൂപീകരിച്ച ഐഎസ്എസിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കിയതായി പുസ്തകത്തില്‍ ആരോപിക്കുന്നു. പൂന്തുറ കലാപത്തില്‍ ഐഎസ്എസിനും ആര്‍എസ്എസിനും പങ്കുണ്ട്. മഅ്ദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ലഷ്കര്‍ ഇ-തോയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി മാറിയ തടയിന്റവിടെ നസീര്‍ തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടത്.
അതിവൈകാരിക പ്രസംഗങ്ങളിലൂടെയാണ് മഅ്ദനി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. എന്നാൽ, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ തടവിലാക്കപ്പെട്ടതോടെ മഅ്ദനിക്ക് മാറ്റം വന്നു. മാവോവാദികളും രാഷ്ട്രീയ ഇസ് ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ് ലാമിയും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. ഗ്രോ വാസു എസ്ഡിപിഐയുടെ തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി മാറിയത് മാവോയിസ്റ്റ് ഇസ് ലാമിസ്റ്റ് കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നും പുസ്തകത്തിലുണ്ട്.