നവകേരള സദസിൽ മർദ്ദനമേറ്റ സിപിഐ പ്രവർത്തകൻ പാർട്ടി വിട്ട സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി. കെ അബ്ദുറബ്. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയിസാണ് പാർട്ടി വിട്ടത്. ഇന്നലെ കൊച്ചി മറൈൻഡ്രൈവിൽ നടന്ന നവകേരള സദസിനിടെയാണ് റയിസിന് മർദനമേറ്റത്. ഇതിനെതിരെ ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായാണ് പി. കെ അബ്ദുറബിന്റെ പ്രതികരണം.
കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക് മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ മന്ത്രിപ്പണിയുണ്ട്, എംഎല്എ സ്ഥാനമുണ്ട് മുൻസിപ്പൽ ചെയർമാൻ മുതൽ ബോർഡ് ചെയർമാൻ പദവികൾ വരെയുണ്ടെന്ന് പി. കെ അബ്ദുറബ് പറഞ്ഞു.
പാർട്ടിക്കു വേണ്ടി മൈദപശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുത്. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കും. നവകേരള സദസ്സിൽ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവർക്കുള്ള വായടപ്പൻ മറുപടിയാണ് സഖാക്കൾ കൊച്ചിയിൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബിന്റെ പ്രതികരണം. നവകേരള സദസിൽ എന്തു കിട്ടീ…. ഉണ്ട കിട്ടീയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് കാണാം…
കോൺഗ്രസിൽ നിന്നും
ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക്
മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ
മന്ത്രിപ്പണിയുണ്ട്, MLA സ്ഥാനമുണ്ട്,
മുൻസിപ്പൽ ചെയർമാൻ മുതൽ
ബോർഡ് ചെയർമാൻ പദവികൾ
വരെയുണ്ട്…..!
എന്നാൽ പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി
ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക്
എന്തു കിട്ടി എന്നു മാത്രം ചോദിക്കരുത്.
അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി
കൊണ്ടേയിരിക്കും…
നവകേരള സദസ്സിൽ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവർക്കുള്ള
വായടപ്പൻ മറുപടിയാണ്
ഇന്ന് സഖാക്കൾ കൊച്ചിയിൽ
നൽകിയത്.
നവകേരള സദസിൽ എന്തു കിട്ടീ…..?
ഉണ്ട കിട്ടീ…!