കുഞ്ഞിമംഗലം: ഏകദൈവ ആരാധനയ്ക്ക് വേണ്ടി പടുത്തയർത്തപ്പെട്ട ആരാധനാലയങ്ങൾ, സമൂഹത്തിലെ പ്രയാസങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവരുടെ അഭയസ്ഥാനമായി മാറണമെന്നും മാനവികതയെ ഉണർത്തുന്ന കേന്ദ്രങ്ങളാകണമെന്നും കെഎൻഎം സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹ്മാൻ സലഫി ആഹ്വാനം ചെയ്തു.
കെഎൻഎം കുഞ്ഞിമംഗലം ശാഖാ കമ്മിറ്റിയുടെ കീഴിൽ നിർമ്മിച്ച സലഫി മസ്ജിദിൽ ആരംഭിച്ച ജുമുഅ നമസ്കാരത്തിന് നേതൃത്വം കൊടുത്ത് കൊണ്ട് ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സലഫി മസ്ജിദ് കോമ്പൗണ്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ കെഎൻഎം കണ്ണൂർ ജില്ലാ കൺവീനർ ഡോ. എ.എ. ബഷീർ അധ്യക്ഷത വഹിച്ചു.
കെഎൻഎം സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹ്മാൻ സലഫി, ജില്ലാ വൈസ് ചെയർമാൻമാരായ പ്രഫ. അബ്ദുൽഖയ്യൂം പുന്നശേരി, അബ്ദുലത്വീഫ് വെള്ളൂർ, ഐഎസ്എം കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് സ്വലാഹി, കെഎൻഎം തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അബ്ദുലത്വീഫ് പടന്ന, ടി.പി. മുസ്തഫ, എ. അബ്ദുൽ കരീം ഹാജി എന്നിവർ പ്രസംഗിച്ചു.