മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. നാക്കു പെന്റെ നാക്കു ടാക്ക എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ അഭയയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പിന്നണിഗാനരംഗത്ത് ശ്രദ്ധേയയായിത്തീരാന് താരത്തിനായി.
നേരത്തെ സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ലിംവിംഗ് റിലേഷന്റെ പേരില്‍ താരം വിമര്‍ശനങ്ങള്‍ക്കു വിധേയയായിരുന്നു.
പിന്നീട് ഒരു പതിറ്റാണ്ടോളം നീണ്ട ആ ബന്ധം അവസാനിപ്പിച്ച് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി ലിവിംഗ് ടുഗദറിലാവുകായിരുന്നു.
ഇപ്പോള്‍ അഭയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ആര്‍ക്കെങ്കിലും നല്കിയ സ്നേഹത്തില്‍ പശ്ചാത്തപിക്കരുത്, അത് തിരിച്ച് കിട്ടിയില്ലെങ്കിലും, സ്നേഹം എല്ലായ്പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും, ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും.
പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക, അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു അഭയ കുറിച്ചത്.