മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരണ്മയി. തന്റെ ആലാപന മികവിലൂടെ ആരാധകരെ കയ്യിലെടുത്ത അഭയ മോഡലിംഗിലൂടേയും കയ്യടി നേടിയിട്ടുണ്ട്.
സോഷ്യല് മീഡിയയിലും സജീവമാണ് അഭയ. അതേസമയം സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ലിവിംഗ് ടുഗെദര് ബന്ധത്തെത്തുടര്ന്ന് പലപ്പോഴും സോഷ്യല് മീഡിയയുടെ ആക്രമണങ്ങള്ക്ക് താരം ഇരയായിട്ടുണ്ട്.
പിന്നീട് ബന്ധം പിരിഞ്ഞെങ്കിലും ചിലര് വസ്ത്രധാരണത്തിന്റെയും മറ്റും പേരില് അഭയയെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ തനിക്കെതിരെയുള്ള സാദാചര ആക്രമണങ്ങള്ക്കെതിരെ തുറന്നടിക്കുകയാണ് അഭയ. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അഭയ മനസ് തുറന്നിരിക്കുന്നത്.
താന് എന്തു ധരിക്കണമെന്നുള്ള തന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാന് മറ്റുള്ളവര്ക്ക് പറ്റുന്നത് എങ്ങനെയെന്ന് തനിക്കു മനസ്സിലാവുന്നില്ലെന്ന് അഭയ പറയുന്നു.
എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്നമല്ല എന്നാണ് സദാചാര വാദികളോടായി അഭയ പറയുന്നത്.
താന് ബോധം വച്ച കാലം മുതലേ ഷോര്ട്സ് ധരിക്കാറുണ്ടെന്നും അന്ന് ചുറ്റുമുള്ളവരാണ് കുറ്റം പറഞ്ഞിരുന്നതെങ്കില് ഇന്ന് അതൊരു ജനസമൂഹമായി മാറിയിട്ടുണ്ടെന്നും അഭയ പറയുന്നു.
അതിനര്ഥം എന്നും നിങ്ങളെ കുറ്റം പറയാന് ആളുകളുണ്ട് എന്നാണെന്നും അഭയ അഭിപ്രായപ്പെടുന്നു.
ഒരു സാരി ധരിച്ചാല് അതിലും പ്രശ്നം കണ്ടെത്താന് കഴിവുള്ളവരുണ്ടെന്നും അതിനാല് ആകെ ചെയ്യാന് പറ്റുന്നത്, ഇതൊന്നും ശ്രദ്ധിക്കാതെ ഇഷ്ടമുള്ള ജീവിതം ജീവിക്കുക എന്നതാണെന്നും അഭയ പറയുന്നു.
സമീപകാലത്തായി അഭയയുടെ വര്ക്കൗട്ട് വീഡിയോ സോഷ്യല് മീഡിയയില് വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ നിരവധി പേരാണ് അശ്ലീല ചോദ്യങ്ങളുമായി താരത്തിനു പിന്നാലെ കൂടിയത്.
ശരീരം കാണിക്കാനാണോ വര്ക്കൗട്ട് ചെയ്യാനാണോ ജിമ്മില് വരുന്നതെന്നായിരുന്നു പലരുടേയും ചോദ്യം. ഇതിനും അഭയ വ്യക്തമായ മറുപടി നല്കുന്നുണ്ട്.
ആശാനു കോളായല്ലോ, ശരീരം കാണിക്കാനാണോ വര്ക്കൗട്ട് ചെയ്യാനോണോ ജിമ്മില് വരുന്നത് ജിമ്മിലെന്തിനാ ഇത്തരം വസ്ത്രം ധരിക്കുന്നത് എന്നൊക്കാണ് കമന്റുകള് എന്ന് അഭയ പറയുന്നു.
എന്നാല് ഇതൊക്കെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവര്ക്കെവിടുന്നു കിട്ടി എന്നറിയില്ലെന്നും അഭയ പറയുന്നു.
ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളില് സ്ത്രീക്കു മാത്രം പ്രശ്നം വരുന്ന രീതിയാണ് ഇവിടെ എന്നും അഭയ അഭിപ്രായപ്പെടുന്നുണ്ട്.
അത് കേള്ക്കുമ്പോള് ആണുങ്ങള് ഗന്ധര്വന്മാരോണോ എന്നൊക്കെ ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു. അതേ കണ്ണിലൂടെയാണ് സ്ത്രീകള് ചെയ്യുന്ന എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്.
സ്വന്തം അധ്യാപകനെ ചേര്ത്തു പറയുക, വസ്ത്രധാരണത്തെ ചോദ്യം ചെയ്യുക, ഇതിനൊക്കെ എന്തവകാശമാണ് ആളുകള്ക്കുള്ളത് എന്നും അഭയ ചോദിക്കുന്നു.
അശ്ലീല കമന്റിട്ട് കളയുന്ന സമയം നല്ല രീതിയില് ഉപയോഗിക്കാനും അഭയ ഇത്തരക്കാരെ ഉപദേശിക്കുന്നു. മനുഷ്യര് എല്ലാം ശാരീരികമായും മാനസികമായും വ്യത്യസ്ഥരായ ആളുകളാണെന്നും അഭയ ചൂണ്ടിക്കാണിക്കുന്നു.
എല്ലാത്തിനും അതിന്റേതായ ഭംഗിയുണ്ടെന്നും അഭയ പറയുന്നു. ഇതൊന്നും മാറ്റാന് താന് ആഗ്രഹിക്കുന്നില്ല. ആരോഗ്യകരമായി ജീവിക്കുക എന്നുമാത്രമേ ഉള്ളൂവെന്നും അഭയ പറയുന്നു.
അല്ലാതെ സീറോ സൈസാകാനല്ല ജിമ്മില് പോകുന്നതെന്നാണ് താരം വ്യക്തമാക്കുന്നത്. തന്റെ കയ്യിലെയും കാലിലെയും മുടി ഞാന് കളയാറില്ല, എനിക്കത് ഇഷ്ടമാണ്.
ഒരു കൊച്ചുകുഞ്ഞിന്റെ കൈ പോലെ എനിക്കു തോന്നും. ഇതൊക്കെ എന്റെ ഇഷ്ടമാണ്. എന്റെ ശരീരം എങ്ങനെയായാലും എനിക്കിഷ്ടമാണൈന്നും അഭയ വ്യക്തമാക്കുന്നു.