ഗായിക അഭയ ഹിരണ്മയിയുടെ പാര്‍ട്ണറും സംഗീത സംവിധായകനുമായ ഗോപി സുന്ദരും ഗായിക അമൃത സുരേഷും തമ്മില്‍ അടുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്.
അമൃതയെ നെഞ്ചോടു ചേര്‍ത്തുള്ള ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഈ അവസരത്തില്‍ ശ്രദ്ധേയമാകുകയാണ് അഭയ ഹിരണ്മയിയുടെ പിറന്നാള്‍ പോസ്റ്റ്…
‘എത്ര സംഭവബഹുലമായ വര്‍ഷം… ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു, പക്ഷേ ഇപ്പോള്‍ സ്ഥിരതയും സമാധാനവുമുണ്ട്. , അത് ഞാന്‍ ആസ്വദിക്കുകയാണ് അത് എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ്… ഈ പ്രോസസ്സ് ഞാന്‍ ഇഷ്ടപ്പെടുന്നു.
ലോകത്തില്‍ നിന്നും കിട്ടുന്ന സ്നേഹം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്. അത് വിനയത്തോടെ സ്വീകരിക്കുന്നു. ഇനിമേല്‍ കുറച്ചു കൂടി മെച്ചപ്പെട്ട മനുഷ്യയായും സംഗീതജ്ഞയായും തുടരാന്‍ ശ്രമിക്കും എന്ന് വാക്കു തരുന്നു. ഈ വര്‍ഷം രണ്ടു കേക്കുകള്‍ മുറിക്കാനുള്ള അവസരം ലഭിച്ചു…’
തന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ക്കൊപ്പം ഗായിക അഭയ ഹിരണ്മയി കുറിച്ച വാക്കുകളാണിവ. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് അഭയ നന്ദിയും അറിയിച്ചിട്ടുണ്ട്.
‘പിറന്നാള്‍ ദിനത്തില്‍ എന്നെ പുഞ്ചിരിപ്പിച്ച എല്ലാവര്ക്കും നന്ദി.’ അഭയ കൂട്ടിച്ചേര്‍ത്തു.
പിറന്നാള്‍ ദിനത്തില്‍ അഭയയ്ക്ക് ആശംസകളുടെ ‘inspiration’നും ഒക്കെയായി ധാരാളം സുഹൃത്തുക്കള്‍ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
‘നീ ഒരു പോസിറ്റീവ് വിബോസ്കിയല്ലേ എന്ന് ആര് ജെ വിഷ്ണു കുറിച്ചപ്പോള്‍ ‘ഒത്തിരി സ്നേഹം’ എന്ന് രചന നാരായണന്‍കുട്ടി കുറിച്ചു.
‘കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞജു വാര്യര്‍ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു. ഇപ്പോള്‍ മോഡലിംഗ് രംഗത്തും അഭയ സജീവമാണ്.