സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്മയി. സംഗീത സംവിധായകന് ഗോപിസുന്ദറുമായുള്ള ലിവിംഗ് ടുഗദര്‍ റിലേഷനെക്കുറിച്ചും പിന്നീട് വേര്‍പിരിഞ്ഞതിനെക്കുറിച്ചുമെല്ലാം പലപ്പോഴും അഭയ തുറന്നു പറഞ്ഞിട്ടുണ്ട്.
മാത്രമല്ല ബോള്‍ഡ് ലുക്കിലുളള ഫോട്ടോഷൂട്ടുമായും അഭയ ചിലപ്പോഴൊക്കെ എത്താറുണ്ട്.അതിനാല്‍ വിമര്‍ശകരും കുറവല്ല.
ഒരു വിമര്ശകന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് ഷോയുടെ വീഡിയോ അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
നല്ലൊരു ഗായികയായിരുന്നു പറഞ്ഞിട്ട് കാര്യമില്ല വിധി അല്ലാതെന്ത് എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇതിന് മറുപടിയുമായാണ് താരം എത്തിയത്. താങ്കള്‍ എനിക്ക് കല്പ്പിച്ചു തന്ന വിധി എന്തായാലും ഞാന്‍ അങ്ങ് സഹിച്ചു എന്നായിരുന്നു ഗായിക കുറിച്ചത്.
അഭയയുടെ വസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ടും കമന്റുകളെത്തി. കുട്ടികള്‍ ഇത്തരം ഡ്രസ്സുകള്‍ നാണം കൊണ്ട് ഒഴിവാക്കി എന്നായിരുന്നു കമന്റ്.
ഇപ്പോള്‍ ഞങ്ങളാണ് ഇത്തരം വസ്ത്രം ധരിക്കുന്നതെന്നും അതില്‍ തനിക്ക് ഒരു നാണക്കേടുമില്ല എന്നാണ് അഭയ മറുപടി നല്‍കിയത്.