മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം
തന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം.
സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞത് അഭയയെ ഏറെ തകര്‍ത്തിരുന്നു. ഈ ബന്ധത്തിന്റെ പേരിലുടലെടുത്ത ആക്ഷേപം ഇരുവരും പിരിഞ്ഞതിനു ശേഷവും തുടര്‍ന്നിരുന്നു.
പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും അഭയ സിംഗിള്‍ ലൈഫ് തന്നെയായിരുന്നു തിരഞ്ഞെടുത്തത്.
ഇപ്പോഴിതാ അഭയ ആ തീരുമാനം മാറ്റിയോ എന്നതാണ് പ്രേക്ഷകരുടെ സംശയം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അഭയുടെ പുതിയ പോസ്റ്റ് തന്നെയാണ് ഇങ്ങനെ ഒരു സംശയം ഉണ്ടാക്കിയത് .
പൂമ്പാറ്റയെന്ന ക്യാപ്ഷനോടെയാണ് അഭയ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. ഒരാളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.
ഹാപ്പിനസ്, ട്രാവലര്‍, ലവ് ലൈഫ് തുടങ്ങിയ ഹാഷ് ടാഗുകളും അഭയ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ആരാണ് ഇയാള്‍, മുഖം കാണിക്കാത്തതെന്താണെന്നായിരുന്നു കമന്റുകള്‍.