പാറ്റ്ന: ബിഹാറിലെ മുസാഫർപുരിലെ അഭയകേന്ദ്രത്തിൽ പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം തയാറായി. പെണ്‍കുട്ടികളെ അർധ നഗ്നരാക്കി ഡാൻസ് കളിപ്പിച്ച ശേഷമായിരുന്നു ബലാത്സംഗം നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
അശ്ലീല ഗാനങ്ങൾക്കൊപ്പം പെണ്‍കുട്ടികളെ ചുവടുവയ്പ്പിച്ച ശേഷം ഇവരുടെ വസ്ത്രങ്ങൾ ബലം പ്രയോഗിച്ച് അഴിച്ചു കളഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 73 പേജുള്ള കുറ്റപത്രമാണ് സിബിഐ തയാറാക്കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സന്നദ്ധ സംഘടനയായ സേവാ സങ്കൽപ് വികാസ് സമിതി നടത്തുന്ന അഭയകേന്ദ്രത്തിൽ ഭിന്നശേഷിക്കാർ ഉൾപ്പെടെ ലൈംഗിക ചൂഷണത്തിനും മർദനത്തിനും ഇരയായത് മുപ്പതിലേറെ പെൺകുട്ടികളാണ്.