മതേതരത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളില്‍ മുസ്ലീം വിദ്യാർഥികൾ അബയ ധരിക്കുന്നത് നിരോധിച്ചു. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിയാണ് ഈ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
അബയ എന്നത് നീളമുള്ളതും അയഞ്ഞതുമായ പുറംവസ്ത്രത്തിന്റെ അറബിപദമാണ്. ഇത് പുരുഷന്മാരും സ്ത്രീകളും ധരിക്കുന്നു.
ഒരു വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ അവളുടെ വസ്ത്രധാരണരീതിയില്‍ മതം കാണിക്കരുതെന്ന് മന്ത്രി ഗബ്രിയേല്‍ അത്താല്‍ അഭിപ്രായപ്പെട്ടു.
സെപ്തംബര്‍ നാല് മുതലാണ് വിധി നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.