ഏവർക്കും പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ പിന്നണി ഗാന രംഗത്ത് വ്യത്യസ്ത ശബ്ദ സാന്നിധ്യം കൊണ്ട് തന്റേതായ ഒരു ഇരിപ്പിടം സൃഷ്ടിച്ച വ്യക്തിയാണ് അഭയ.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുണ്ടായിരുന്ന ബന്ധവും ശേഷമുണ്ടായ വേർപിരിയലും കാരണം അവർക്ക് നിരന്തരമുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ ഇപ്പോൾ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഞാൻ വളരണമെന്ന് എനിക്കു വലിയ ആഗ്രഹമുണ്ട്. എനിക്ക് എന്നെ വളർത്തികൊണ്ടുവരണം, എനിക്ക് എന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്യണം.
എന്റെ ഇത്രയും കാലമുണ്ടായിരുന്ന റിലേഷൻഷിപ്പിനെക്കുറിച്ച് ഞാൻ മാറിയിരുന്നു കുറ്റം പറയുന്നത് ആ ബന്ധത്തോടെ കാണിക്കുന്ന നീതികേടായിപ്പോകും. അതു ശരിയായ ഒരു പ്രവർത്തനം അല്ലായെന്ന് എനിക്കു തോന്നിയിട്ടുണ്ടായിരുന്നു.
ഒരു ലിവിംഗ് റിലേഷൻഷിപ്പിൽ ഒന്നെങ്കിൽ മരണംവരെ അതുമായി മുന്നോട്ടുപോകാം. അതല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ബ്രേക്കപ്പ് ആകാം. അത് എല്ലാ റിലേഷൻഷിപ്പിലുമുണ്ട്. എന്നെങ്കിലും ഒരിക്കൽ ഇങ്ങനെ ബ്രേക്കപ്പ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാറി നിൽക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു.
സ്നേഹം ഉള്ളതുകൊണ്ടാണ് എനിക്കതു മറികടക്കാൻ പറ്റിയത്. സ്നേഹമില്ലെങ്കിൽ എനിക്ക് ആ വിഷയത്തക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. അങ്ങനെ ഒരാളെക്കുറിച്ച് കുറ്റം പറയേണ്ട കാര്യമില്ലെന്ന് അഭയ ഹിരൺമയി.