മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്മയി. വ്യത്യസ്തമായ ശബ്ദം കൊണ്ട് പ്രേക്ഷക ഹൃദയം കയ്യടക്കാൻ അഭയക്ക് കഴിഞ്ഞു. അവതാരികയായും മോഡലായുമെല്ലാം അഭയ തന്റേതായ ഇടം നേടിയെടുത്തു. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സംഗീത സംവിധായകൻ ഗോപീ സുന്ദറുമായി താരം ഇതിനു മുൻപ് ലിവിങ് ടുഗതറിലായിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ പിരിഞ്ഞു കഴിയുകയാണ്.
വസ്ത്രധാരണത്തിന്റെ പേരിൽ താരത്തിനെതിരെ സൈബര്‍ അറ്റാക്കുകള്‍ നിരവധിയാണ്. ഗോപിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിലൊരു വഴിത്തിരിവായി മാറി. എന്നാല്‍ ഗോപിയുമായുള്ള ബന്ധം വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ കുറേ വര്‍ഷം വേണ്ടി വന്നുവെന്നാണ് അഭയ പറയുന്നത്. പത്ത് വർഷത്തോളം ഇവർ ഒന്നിച്ചു ജീവിച്ചു. ഒരു ഗായികയായി തന്നെ രൂപപ്പെടുത്തിയത് ഗോപിയാണെന്ന് അഭയ പറയുന്നു.
ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന സമയത്തത്ത് ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല പലരോടും അവസരം ചോദിച്ചിട്ടുണ്ടായിരുന്നു എന്നും അഭയ പറഞ്ഞു. ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടു എന്ന ധാരണകൊണ്ടാകാം അതിന് പിന്നിലെന്ന് അഭയ പറഞ്ഞു.