അടുത്തകാലത്തായി, പലരുടെയും ആഗ്രഹിച്ചിട്ടും നടക്കാത്ത പലകാര്യങ്ങളും സാധ്യമാക്കാന്‍ സോഷ്യല്‍മീഡിയ സഹായിക്കുന്നതായുള്ള സദ്വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് ഫേസ്ബുക്ക് മാട്രിമോണിയും അതുവഴിയുള്ള പലരുടെയും വിവാഹവും. ഇപ്പോഴിതാ ഒരു വീട് വയ്ക്കാനുള്ള സഹായം ചോദിച്ച് ഒരു പയ്യന് സോഷ്യല്‍മീഡിയയെ ആശ്രയിച്ചിരിക്കുന്നു.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ അഭിജിത്താണ് ഫേസ്ബുക്ക് വഴി സുമനസ്സുകളുടെ കനിവിനായി കാത്തിരിക്കുന്നത്. അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടുവെന്നും, പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ പെങ്ങളെ വിവാഹം കഴിപ്പിച്ച് അയച്ചുവെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. സാമ്പത്തികമായി തന്നെ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വീട് വയ്ക്കാനുള്ള അസംസ്കൃത വസ്തുക്കളെങ്കിലും നല്കാന് തയാറാകണമെന്നും അഭിജിത്ത് പറയുന്നുണ്ട്.
അഭിജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ…
ഒരു കൈ സഹായം
എന്റെ എല്ലാ കൂട്ടുകാരും ഇത് വായിക്കണം. ഈ പോസ്റ്റ് ഇടണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു. അവസാനം ഒരു തീരുമാനത്തില്‍ എത്തി ഇടണം എന്ന്. എന്നെ കുറിച്ച് എന്റെ കൂട്ടുകാര്‍ക്കു അറിയാം. എന്റെ സ്ഥലം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആണ്. എന്റെ അമ്മ ആറുവര്‍ഷം മുന്‍പ് ട്രെയിന്‍ അപകടത്തില്‍ മരണപെട്ടു. അച്ഛന് മൂന്നുവര്‍ഷം മുന്‍പ് അറ്റാക്ക് വന്ന് മരണപ്പെട്ടു.
പെങ്ങള് കുട്ടിയെ ഞാനും അച്ഛന്റെ ബന്ധുക്കളും ചേര്‍ന്ന് കെട്ടിച്ചയച്ചു. എനിക്ക് ഇപ്പോള്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും വീടിനു അനുവദിച്ചു. തുച്ഛമായ തുകയാണ് ആദ്യ ഗഡുവായി തന്നിട്ടുള്ളത്. ഇനിയും താമസിച്ചാല്‍ ലാപ്സ് ആയിപ്പോകും എന്നാണ് പറയുന്നത്. അതിനാല്‍ സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞില്ലേലും വീട് വക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ എങ്കിലും എത്തിക്കാന്‍ പറ്റുന്നവര്‍ ഉണ്ടെങ്കില്‍ സഹായിക്കുക. എന്ന് വിശ്വാസത്തോടെ നിങ്ങളുടെ അഭി Ph 8921192387 Abhijith. M A/C. No: 67316452216 IFSC code -SBIN-0070056