ദ​ളി​ത് വി​ദ്യാ​ർ​ഥി​യു​ടെ ദു​രൂ​ഹ​മ​ര​ണം; മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ലു​ക​ൾ ത​റ​യി​ൽ മു​ട്ടി​യ നി​ല​യി​ലും,  പെൺകുട്ടിയുടെ ഫോട്ടോ കിട്ടിയിരുന്നതിലും ദുരൂഹത;  സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ

കു​ണ്ട​റ: നെ​ടു​ന്പ​ന​യി​ൽ ദ​ളി​ത് വി​ദ്യാ​ർ​ഥി​യു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണംവേ​ണ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഴ​ങ്ങാ​ലം കു​ന്നു​വി​ള വീ​ട്ടി​ൽ വ​സ​ന്ത​കു​മാ​രി​യു​ടെ​യും കെ. ​ര​വീ​ന്ദ്ര​ന്‍റെ​യും മ​ക​ൻ അ​ഭി​ലാ​ഷ് (19) നെ​യാ​ണ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

എ​ൻ​ജി​നീ‍​യ​റിം​ഗ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഭി​ലാ​ഷി​നെ ക​ഴി​ഞ്ഞ 24ന് ​വൈ​കു​ന്നേ​രം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ഇ​ത് സം​ബ​ന്ധി​ച്ച് കു​ണ്ട​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും 25ന് ​രാ​വി​ലെ പ​ത്തോ​ടെ വീ​ടി​ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​യ​ൽ​ക്ക​ര​യി​ലെ മ​ര​ക്കൊ​ന്പി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ലു​ക​ൾ ത​റ​യി​ൽ മു​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പോ​ക്ക​റ്റി​ൽ നി​ന്നും ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ​യും ക​ത്തും ക​ണ്ടെ​ടു​ത്തു.

പോ​ലീ​സ് വേ​ണ്ട​വി​ധ​ത്തി​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ​രാ​തി. സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​വീ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കും

Related posts