കടം തലയ്ക്ക് മുകളിൽ കൊടുവാളായി നിന്ന പ്പോൾ നാലുവയുള്ള മകനെയും കുടുംബത്തേ യും മറന്നു; കോ​വി​ഡി​ൽ ജീ​വി​തം വ​ഴി​മു​ട്ടിയ ക്ഷീ​ര​ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി; ഞെട്ടിത്തരിച്ച് നാട്ടുകാരും

കാ​ട്ടാ​ക്ക​ട: കോ​വി​ഡി​ൽ ജീ​വി​തം വ​ഴി​മു​ട്ടി​യ ക്ഷീ​ര​ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. വി​ള​പ്പി​ൽ​ശാ​ല ചൊ​വ്വ​ള്ളൂ​ർ മ​ര​യ്ക്കാ​ട്ടു​കോ​ണം അ​ഭി​ലാ​ഷ് ഭ​വ​നി​ൽ ശ്രീ​കാ​ന്ത് എ​ന്ന അ​ഭി​ലാ​ഷ് (36) ആ​ണ് പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത സ്വ​ന്തം വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.

പ​ശു​വ​ള​ർ​ത്തി​യും സ​മീ​പ വീ​ടു​ക​ളി​ലും കാ​രോ​ട് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ലും ക​റ​വ​യ്ക്ക് പോ​യും പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ മ​ര​ച്ചീ​നി, വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ കൃ​ഷി ചെ​യ്തു​മാ​ണ് അ​ഭി​ലാ​ഷ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. ഇ​തി​നി​ട​യ്ക്കാ​ണ് കോ​വി​ഡും തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ഡൗ​ണും വി​ല്ല​നാ​യ​ത്.

ക​റ​വ​യ്ക്ക് പോ​കു​ന്ന വീ​ട്ടു​കാ​ർ പ​ശു​ക്ക​ളെ വി​റ്റ​തോ​ടെ അ​ഭി​ലാ​ഷി​ന് തൊ​ഴി​ൽ ന​ഷ്ട​മാ​യി. വാ​യ്പ എ​ടു​ത്തും പ​ല​രി​ൽ നി​ന്ന് ക​ടം വാ​ങ്ങി​യും അ​ഭി​ലാ​ഷ് വാ​ങ്ങി പ​രി​പാ​ലി​ച്ചി​രു​ന്ന​തി​ൽ അ​ഞ്ചോ​ളം പ​ശു​ക്ക​ൾ ച​ത്തു​വീ​ണു. ഇ​വ​യ്ക്ക് ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​വും കി​ട്ടി​യി​ല്ല.

പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലെ കൃ​ഷി മ​ഴ​യും കാ​റ്റും ന​ശി​പ്പി​ച്ചു. അ​ഭി​ലാ​ഷ് ക​ട​ക്കെ​ണി​യി​ലു​മാ​യി. കാ​രോ​ട് ക്ഷീ​ര​സം​ഘ​ത്തി​ലെ പ​ശു​ക്ക​ളെ പ​രി​പാ​ലി​ച്ചു കി​ട്ടു​ന്ന ചെ​റി​യ വ​രു​മാ​നം കൊ​ണ്ടാ​ണ് ഇ​ത്ര​നാ​ൾ കു​ടും​ബ​ത്തെ പ​ട്ടി​ണി​യി​ലാ​ക്കാ​തെ പി​ടി​ച്ചു നി​ന്ന​ത്. പ​ക്ഷേ, വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി.

ക​ട​ക്കാ​ർ​ക്ക് പ​ലി​ശ ന​ൽ​കാ​നും ഈ ​വ​രു​മാ​നം തി​ക​യു​മാ​യി​രു​ന്നി​ല്ല.വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ഭി​ലാ​ഷ് ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് അ​ടു​ത്തി​ടെ​യാ​ണ് ര​ണ്ട് മു​റി​യും ഹാ​ളും അ​ടു​ക്ക​ള​യും മാ​ത്ര​മു​ള്ള ഒ​രു വീ​ടു പ​ണി​ത​ത്. പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത വീ​ട്ടി​ൽ ക​ഴി​ഞ്ഞ 11നാ​ണ് ഇ​വ​ർ താ​മ​സം തു​ട​ങ്ങി​യ​ത്.

ഈ ​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി ര​ണ്ടാ​ഴ്ച പി​ന്നി​ട്ട ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​തേ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ അ​ഭി​ലാ​ഷ് ഒ​രു മു​ഴം ക​യ​റി​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് വാ​യ്പ​യും പ​ല​രി​ൽ നി​ന്നു വാ​ങ്ങി​യ ക​ട​വു​മാ​യി 12 ല​ക്ഷ​ത്തി​ല​ധി​ക​മാ​ണ് അ​ഭി​ലാ​ഷി​ന്‍റെ ബാ​ധ്യ​ത. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തും ക​ട​ക്കാ​രു​ടെ ശ​ല്യ​വും ആ ​ചെ​റു​പ്പ​ക്കാ​ര​നെ മ​ന​സി​ക​മാ​യി ത​ക​ർ​ത്തു.

സൗ​മ്യ​യാ​ണ് അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ. വി​ള​പ്പി​ൽ​ശാ​ല യു​പി സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി കാ​ശി​നാ​ഥ്, ന​ഴ്‌​സ​റി​യി​ൽ പ​ഠി​ക്കു​ന്ന നാ​ലു വ​യ​സു​കാ​ര​ൻ കാ​ർ​ത്തി​ക് എ​ന്നി​വ​രാ​ണ് അ​ഭി​ലാ​ഷി​ന്‍റെ മ​ക്ക​ൾ.ക​ർ​ഷ​ക​രാ​യ പ​ങ്ക​ജാ​ക്ഷ​ൻ നാ​യ​രു​ടെ​യും ബേ​ബി​യു​ടെ​യും മൂ​ത്ത​മ​ക​നാ​ണ് അ​ഭി​ലാ​ഷ്.

അ​ച്ഛ​ന​മ്മ​മാ​രു​ടെ പാ​ത​യി​ൽ അ​ഭി​ലാ​ഷി​നും കൃ​ഷി​യോ​ടാ​യി​രു​ന്നു താ​ൽ​പ​ര്യം. ക​ഠി​നാ​ധ്വാ​നി​യും നാ​ട്ടു​കാ​രു​ടെ എ​ന്താ​വ​ശ്യ​ത്തി​നും ഓ​ടി​യെ​ത്തു​ന്ന അ​ഭി​ലാ​ഷി​ന്‍റെ മ​ര​ണം നാ​ടി​നെ​യാ​കെ സ​ങ്ക​ട​ത്തി​ലാ​ക്കി.

Related posts

Leave a Comment