തിരുവനന്തപുരം: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന് അഭിലാഷ് ടോമി. വെള്ളിയാഴ്ച രാത്രിയോടെ ഫിനീഷിംഗ് പോയിന്റായ ലെ സാബ്ലേ ദൊലാനില്‍ അഭിലാഷ് ടോമി എത്തുമെന്നാണ് പ്രതീക്ഷ.
ഒരു ഇന്ത്യക്കാരന് ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത് ഇതാദ്യമായാണ്. ദക്ഷിണാഫ്രിക്കന്‍ വനിതാ താരം കിര്സ്റ്റന് ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്തുള്ളത്.
അഭിലാഷ് ടോമിയേക്കാള്‍ നൂറ് നോട്ടിക്കല്‍ മൈലില്‍ അധികം ദൂരം മുന്നിലാണ് ഇവര്‍ ഇപ്പോഴുള്ളത്.ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഒന്നാം സ്ഥാനത്തെത്തുന്നത്. അഭിലാഷ് ടോമി കഴിഞ്ഞയാഴ്ച ലീഡ് നേടിയിരുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കിര്സ്റ്റന് ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു.1968ല്‍ ഉണ്ടായിരുന്ന ആശയ വിനിമയ മാര്‍ഗങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ് വഞ്ചിയില്‍ ലോകം ചുറ്റി വരുന്നതാണ് മത്സരം.
കഴിഞ്ഞ സെപ്റ്റംബറിലാണ് മത്സരം ആരംഭിച്ചിച്ചത്. ആദ്യഘട്ടത്തില്‍ മത്സരിക്കാന്‍ 16 പേരുണ്ടായിരുന്നു. അഭിലാഷ് ടോമിയടക്കം മൂന്ന് പേര് മാത്രമാണ് മത്സരത്തിന്റെ അവസാന ഘട്ടം വരെ എത്തിയത്.