കൊച്ചി: ആലപ്പുഴയിൽ പത്താംക്ലാസ് വിദ്യാര്‍ഥിയായ വള്ളികുന്നം പുത്തന്‍ചന്ത അമ്പിളിഭവനത്തില് അമ്പിളികുമാറിന്റെ മകന് അഭിമന്യു(15)വിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വള്ളിക്കുന്നത്ത് സജയ് ജിത്ത് കീഴടങ്ങി.
ഇന്ന് രാവിലെ 10.15 ഓടെ എറണാകുളം പാലാരിവട്ടം സ്റ്റേഷനില്‍ ഒറ്റയ്ക്കെത്തിയാണ് കീഴടങ്ങിയത്.കീഴടങ്ങാന്‍ പാലാരിവട്ടം സ്റ്റേഷന് തെരഞ്ഞെടുത്തതിന്റെ കാരണം പ്രതി വ്യക്തമാക്കിയില്ല. പ്രതി കീഴടങ്ങിയ വിവരം കേസ് അന്വേഷിക്കുന്ന ആലുപ്പുഴ പോലീസിന് കൈമാറിയിട്ടുണ്ട്.
വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. വള്ളികുന്നം അമൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിമന്യൂ.
അഭിമന്യുവിന്റെ സംസ്കാരം ഇന്ന്
അഭിമന്യുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ നടക്കും. ചൂനാട് ജംഗ്ഷനിൽ നിന്നും വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഒാഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും.