കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി അനസാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണ് അനസ്. അക്രമിസംഘത്തിന് സഹായം നൽകിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കൊലയ്ക്ക് ആളെ കൂട്ടിയവൻ; അഭിമന്യു വധക്കേസിൽ പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസ് അറസ്റ്റിൽ
