കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് കുടുംബം. അഭിമന്യുവിനെ കൊല്ലാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. കുറ്റക്കാരെ ഉടൻ പിടികൂടി പരമാവധി ശിക്ഷ നൽകണമെന്നും അഭിമന്യുവിന്റെ പിതാവ് മനോഹരൻ പറഞ്ഞു.
വട്ടവളയിലെ വീട്ടിൽനിന്ന് അഭിമന്യുവിനെ കോളജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അഭിമന്യു കോളജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നുവെന്നും മനോഹൻ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച പുലർച്ചെയാണ് കോളജിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്ന് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഒരു സംഘമാളുകൾ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ കാമ്പസ്ഫ്രണ്ട് പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്കമാക്കിയിരുന്നു.