തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്നു അഭിമന്യുവിന്‍റെ കൊലപാതകത്തിൽ എസ്എഫ്ഐക്കെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ കാമ്പസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്ക്കേറ്റ തിരിച്ചടിയാണ് അഭിമന്യുവിന്‍റെ കൊലപാതകമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ ആരോപിച്ചു.
കൊലപാതകത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും തീവ്രവാദത്തെ നിയമംകൊണ്ട് നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.