എല്ലാം റഡിയായിട്ടുണ്ട് പോയി എഴുതിക്കോ; അ​ഭി​മ​ന്യു വ​ധ​ക്കേ​സ് പ്ര​തി​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​മ​തി

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ൽ 26 – ാം പ്ര​തി​യാ​യ ക​ണ്ണൂ​ർ ശി​വ​പു​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​ഫ​യ്ക്ക് എ​ൽ​എ​ൽ​ബി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ നേ​താ​വു​മാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജൂ​ലൈ 25നാ​ണ് റി​ഫ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 42 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ ക​ഴി​യേ​ണ്ടി വ​ന്നു.

കേ​സി​ൽ പ്ര​തി ചേ​ർ​ത്തെ​ങ്കി​ലും പോ​ലീ​സ് ഇ​തു​വ​രെ 16 പേ​ർ​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. കേ​സി​ൽ നി​ര​പ​രാ​ധി​യാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ പ​റ​യു​ന്നു. ര​ണ്ടാം സെ​മ​സ്റ്റ​റി​ലെ നാ​ലു പേ​പ്പ​റു​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഫീ​സ് കെ​ട്ടി​വ​ച്ചെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല ഹാ​ൾ​ടി​ക്ക​റ്റ് ന​ൽ​കി​യി​ല്ല. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ റി​ഫ​യെ പ​രീ​ക്ഷ എ​ഴു​തി​ക്കേ​ണ്ടെ​ന്നാ​ണ് എം​ജി സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാഴാഴ്ചയും 19, 26 തീ​യ​തി​ക​ളി​ലും ന​ട​ക്കു​ന്ന പ​രീ​ക്ഷ എ​ഴു​താ​ൻ താ​ല്കാ​ലി​ക​മാ​യി അ​നു​വ​ദി​ക്കാ​നും ഫ​ല​പ്ര​ഖ്യാ​പ​നം കോ​ട​തി​യു​ടെ വി​ധി​ക്ക​നു​സ​രി​ച്ച് മ​തി​യെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts