തലശേരി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സഹായഹസ്തവുമായി തലശേരിയിലെ ഒരു കൂട്ടം ബസ് തൊഴിലാളികൾ രംഗത്ത്. തലശേരി – വടക്കുമ്പാട് റൂട്ടിലോടുന്ന കുട്ടൻസ് ബസ് ഉടമയും തൊഴിലാളികളുമാണ് ഒരു ദിവസത്തെ മുഴുവൻ വേതനവും അഭിമന്യുവിന്റെ കുടുംബത്തിനു വേണ്ടി സമാഹരിക്കാൻ തീരുമാനിച്ചത്.
രാവിലെ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ആദ്യ സർവ്വീസ് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി.വിജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മഹൽ മോഹൻ അധ്യക്ഷത വഹിച്ചു.പി.രതീഷ്, കെ. നിതീഷ്, പി.ഷമൽ,വി.വിപിൻ, ലിജിത്ത് എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ ബസ് തൊഴിലാളികൾ രംഗത്തു വന്നത്.