അഭിമന്യു വധത്തിൽ ഗൂഢാലോചനയെന്ന് റിമാൻഡ് റിപ്പോർട്ട്; പിന്നിൽ കാമ്പസ്ഫ്രണ്ട് പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി പോലീസ്

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകത്തിൽ വൻ ഗൂഢാലോചയുണ്ടായിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. കേസിലാകെ 15 പ്രതികളാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിമാൻഡ് റിപ്പോർ‌ട്ടും പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പോലീസ് കോടതിയിൽ സമർപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെയാണ് കോളജിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്ന് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഒരു സംഘമാളുകൾ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ കാമ്പസ്ഫ്രണ്ട് പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്കമാക്കിയിരുന്നു.

Related posts