നാദാപുരം: പാക്കിസ്ഥാന് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് അഭിനന്ദനങ്ങളുമായി സ്വകാര്യ ബസ് തൊഴിലാളികള്‍.കുറ്റ്യാടി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന നൂറോളം ബസുകളിലെ തൊഴിലാളികളാണ് അഭിനന്ദനങ്ങളര്‍പ്പിച്ച് ഇന്നലെ സര്‍വീസ് നടത്തിയത്.
കുറ്റ്യാടി-വടകര,കുറ്റ്യാടി-തലശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദനങ്ങളര്‍പ്പിച്ച ഫ്ളക്സ് ബാനറുകള്‍ പതിച്ചാണ് രാജ്യത്തിനുവേണ്ടി കാവല്‍ നില്ക്കുന്ന അഭനന്ദന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചത്.