വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ കട്ടി മീശ ആത്മവിശ്വാസത്തിന്റെയും ധീരതയുടെയും പ്രതീകമെന്ന് സോഷ്യല്‍മീഡിയ; അഭിനന്ദന്‍ സ്‌റ്റൈലില്‍ മീള വളര്‍ത്താനുറച്ച് യുവജനങ്ങള്‍

രാജ്യത്തിനുവേണ്ടി ശത്രുകരങ്ങളില്‍ അകപ്പെട്ടതും അവിടെ നട്ടെല്ല് വളയ്ക്കാതെ നിന്നതും പിന്നീട് തലയുയര്‍ത്തിപ്പിടിച്ച് നെഞ്ചുവിരിച്ചു തന്നെ രാജ്യത്തേയ്ക്ക് തിരിച്ചു വന്നതുമെല്ലാം, അഭിനന്ദന്‍ എന്ന പോരാളിയെയാണ് രാജ്യത്തിന് കാണിച്ചു തന്നത്. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുവര്‍ പുലര്‍ത്തേണ്ട ശരീരഭാഷയാണ് ഓരോ നിമിഷവും അഭിനന്ദനില്‍ കാണാന്‍ സാധിച്ചതും.

ഇപ്പോഴിതാ രാജ്യത്തിന്റെ, തങ്ങളുടെ ഓരോരുത്തരുടെയും ആ ഹീറോയെ അനുകരിക്കാന്‍ തയാറായി രാജ്യത്തെ യുവജനങ്ങള്‍ മുഴുവന്‍ രംഗത്തെത്തിയിരിക്കുന്നു. തങ്ങള്‍ ആരാധനയോടെ മനസില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആ രൂപത്തെയാണ് ജീവിതത്തിലും അനുകരിക്കാന്‍ യുവാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

ഹീറോയുടെ സ്റ്റൈലാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫെബ്രുവരി 27നാണ് അദ്ദേഹം പാക്കിസ്ഥാന്റ പിടിയിലായത്. മാര്‍ച്ച് ഒന്നിനാണ് അഭിനന്ദന്‍ വാഗാ അതിര്‍ത്തി വഴി സ്വന്തം മണ്ണിലെത്തി ചേര്‍ന്നത്. അതുവരെ അദ്ദേഹത്തിന്റെ വ്യക്തതയില്ലാത്ത ചിത്രങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത് എതിരാളികള്‍ എതിരെ നില്‍ക്കുമ്പോഴും വീര്യം കൈവിടാതെ തല ഉയര്‍ത്തി നില്‍ക്കുന്ന അഭിനന്ദന്റെ ചിത്രങ്ങളാണ്.

ഒപ്പം ആ കട്ടി മീശയും. അഭിനന്ദന്റെ ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. അഭിനന്ദനെപ്പോലെ മീശ വളര്‍ത്തുമെന്ന് പറയുന്നവരുമുണ്ട്. താരങ്ങളെ അല്ല അനുകരിക്കേണ്ടത്, ഇതുപോലെയുള്ള ജീവിതത്തിലെ യഥാര്‍ത്ഥ ഹീറോകളെയാണ് അനുകരിക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നു. ഏതായാലും അധികം താമസിയാതെ തന്നെ അഭിനന്ദന്‍ മീശ പലരിലും കണ്ടു തുടങ്ങും.

Related posts