ന്യൂഡൽഹി: ബീജിംഗ് ഒളിന്പിക്സിലെ സ്വർണ മെഡിൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐഒസിയുടെ പരമോന്നത ബഹുമതിയായ ഒളിന്പിക് ഓർഡർ ബിന്ദ്രയ്ക്ക് സമ്മാനിക്കും.
പാരിസിൽ ചേർന്ന അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. അടുത്ത മാസം പത്താം തീയതി പാരിസിൽ നടക്കുന്ന ഐഒസി സെഷനിൽ പുരസ്കാരം സമ്മാനിക്കും.
സുപ്രധാന നേട്ടത്തിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ചു. ഒളിന്പിക്സുമായി ബന്ധപ്പെട്ട് ഇപ്പോൾ പാരീസിലാണ് അഭിനവ് ബിന്ദ്ര.