ഇതു താന്‍ടാ പൊലീസ് എന്ന ചിത്രത്തിനു ശേഷം അഭിരാമി വീ ണ്ടുമൊരു മലയാളചിത്രത്തില്‍ അഭിനയിക്കുന്നു. നവാഗതനായ സജിത് ജഗത്നന്ദന്റെ ഒരേ മുഖം എന്ന ചിത്രത്തില്‍ കോളജ് ലക്ചററായാണ് അഭിരാമി എത്തുന്നത്. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ഒരേ മുഖം. അജു വര്‍ഗീസ്, പ്രയാഗ മാര്ട്ടിന്, ഗായത്രി സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്.
ധ്യാന്‍ ശ്രീനിവാസന് അവതരിപ്പിക്കുന്ന സക്കറിയ പോത്തന് എന്ന കഥാപാത്രവും കൂട്ടുകാരും കോളജ് കാമ്പസിന് വിപരീതസ്വാധീനം ചെലുത്തുന്ന വരാണെന്ന് കരുതുന്ന അധ്യാപികയാണ് ലത. ഈ കഥാപാത്രത്തെ യാണ് അഭിരാമി അവതരിപ്പിക്കുന്നതെന്ന് സജിത് പറയുന്നു. 1980കളിലെ കോളജ് അധ്യാപികയുടെ ഗെറ്റപ്പിലായിരിക്കും താരം എത്തുക. സക്കറിയ നല്ലൊരു വ്യക്തിയാണെന്ന് അഭിരാമിയുടെ കഥാപാത്രം തിരിച്ചറിയുന്നിടത്താണ് സിനിമയുടെ കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്.