മകൾ ജീവിതത്തിലേക്ക് വന്നത് സന്തോഷകരമായ കാര്യമാണ്. ഒന്നര വയസ് കഴിഞ്ഞു. അവൾക്കും എന്നെയും ഭർത്താവിനെയും പോലെ ഭക്ഷണം വളരെ ഇഷ്ടമാണ്.
അവൾ ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കുക. വാരിക്കൊടുക്കാൻ സമ്മതിക്കില്ല. ഉപ്പുമാവൊക്കെ വെച്ച് കൊടുത്താൽ അവൾ സ്വയം കഴിക്കും. വളരെ കുസൃതിയാണ്.
ഒരു സ്ഥലത്ത് ഇരിക്കില്ല. എന്തെങ്കിലും പുതിയ കാര്യം ചെയ്ത് കൊണ്ടിരിക്കും. അവൾ വളരെ ഹാപ്പിയായ കുട്ടിയാണ്.
കുട്ടികൾ എന്ത് ചെയ്താലും നമുക്ക് ദേഷ്യം വരില്ല. അതെന്തുകൊണ്ടാണെന്ന് അറിയില്ല. നമ്മളുടെ ഉള്ളിൽ ഇത്രയും സ്നേഹവും ക്ഷമയും ഉണ്ടായിരുന്നോ എന്ന് തോന്നും.
പ്രയോരിറ്റികളിൽ കുറച്ച് മാറ്റം വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും അവളെ എങ്ങനെ ബാധിക്കുമെന്നാണ് ആലോചിക്കുന്നതെന്ന് അഭിരാമി പറഞ്ഞു.